

തെഹ്റാൻ: ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ വഴിയൊരുങ്ങുന്നു. ഇറാനും ഒമാനുമായുള്ള ചര്‍ച്ചയുടെ ഭാഗമായാണ് ഹോര്‍മൂസ് കടലിടുക്ക് തുറക്കാന്‍ ധാരണയായത്. ഇറാന്‍-ഒമാന്‍ കരാര്‍ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഹോര്‍മൂസിലേക്ക് താത്ക്കാലിക പാത ഉടന്‍ തുറന്നേക്കുമെന്ന് ഇറാന്‍ വ്യക്തമാക്കി. മൂന്നാമത് ഒരു രാജ്യത്തിന്റെ ഇടപെടല്‍ ഇല്ലെങ്കില്‍ അന്തിമ കരാര്‍ ഉടന്‍ പുറത്തിറങ്ങുമെന്നും ഇറാന്‍ അറിയിച്ചു.
ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഗായാണ് കരാറിനെക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്. ഒമാനുമായുള്ള കരാര്‍ പ്രാബല്യത്തില്‍ വന്നാലും ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള യാത്രയ്ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കഴിയില്ലെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്‍ തുറമുഖങ്ങള്‍ക്ക് മേല്‍ലുള്ള യുഎസ് ഉപരോധം പ്രദേശത്തെ സുരക്ഷയെ ബാധിച്ചിട്ടുണ്ടെന്നും ഇറാന്‍ വ്യക്തമാക്കി. എന്നാല്‍ ഇറാനും ഒമാനുമായുള്ള അന്തിമ കരാറില്‍ മേല്‍ക്കൈ ഇറാന് ആണെങ്കില്‍ കരാര്‍ അംഗീകരിക്കില്ലെന്നാണ് അമേരിക്ക വ്യക്തമാക്കിയത്.
അതിനിടെ, ഇറാനുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് വന്നിരുന്നു. യുദ്ധത്തേക്കാള്‍ നയതന്ത്രമാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നാണ് ഡോണാള്‍ഡ് ട്രംപ് അവകാശപ്പെട്ടത്.
അതേസമയം ഇസ്രയേലില്‍ ആക്രമണം തുടരുകയാണ്. ചെങ്കടലിലെ യാന്‍ബു തുറമുഖത്തിന് സമീപവും ഏദന്‍ ഉള്‍ക്കടലിലും രണ്ട് സൗദി എണ്ണ ടാങ്കറുകള്‍ ആക്രമിച്ചതായി യെമന്റെ ഹൂതികള്‍ അവകാശപ്പെട്ടു. സ്‌ഫോടനത്തില്‍ രണ്ട് ഇസ്രയേലി സൈനികര്‍ മരിച്ചതിനെത്തുടര്‍ന്ന് തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു.
Content Highlights: An Iran-Oman agreement is reportedly in its final stage, raising expectations for the reopening of the strategically important Strait of Hormuz.