

നാല് വർഷത്തെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ഒരു സെഞ്ചുറി നേട്ടം എന്ന് സ്വപ്നം കണ്ട പാക് താരം ബാബർ ആസമിന് നിരാശ. വെസ്റ്റ് ഇൻഡീസിന് എതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് താരം സെഞ്ചുറിക്ക് അരികെ തന്റെ വിക്കറ്റ് നഷ്ടപ്പെടുത്തിയത്. രണ്ടാം ടെസ്റ്റ് പോരാട്ടത്തിന്റെ മൂന്നാം ദിനത്തിൽ 88 റൺസ് എടുത്ത് നിൽക്കെ ആയിരുന്നു ബാബർ പുറത്തയത്. മത്സരത്തിൽ താരം സഹതാരവുമായി ഉണ്ടായ ആശയക്കുഴപ്പത്തിന് പിന്നാലെ റൺഔട്ട് ആവുകയായിരുന്നു.
ബാബറിനൊപ്പം ക്രീസിലുണ്ടായ അബ്ദുല്ല ഷഫീഖുമായി ഉണ്ടായ ആശയക്കുഴപ്പമായിരുന്നു ഒരു വിക്കറ്റ് നഷ്ടമാവുന്നതിലേക്ക് നയിച്ചത്. വിൻഡീസ് താരം എറിഞ്ഞ പന്ത് ബാബർ ഓഫ്സൈഡിലേക്ക് അടിക്കുകയും റൺസ് നേടാനായി ഓടുകയും ചെയ്തു. താരം ഓടിയതിന് പിന്നാലെ അബ്ദുള്ളയും ഓടിയെങ്കിലും പെട്ടന്ന് അബ്ദുല്ല തിരിച്ച് ഓടുകയായിരുന്നു. ഇതുകണ്ട് ബാബറും ക്രീസിലേക്ക് തിരിഞ്ഞൊടി. എങ്കിലും റൺഔട്ട് ആവുകയായിരുന്നു.
രണ്ട് മത്സരങ്ങൾ ഉള്ള പരമ്പ 1 - 1 സമനിലയോടെയാണ് ഇരുടീമുകളും പിരിഞ്ഞത്. ആദ്യ മത്സരം വെസ്റ്റ് ഇൻഡീസ് ജയിച്ചപ്പോൾ രണ്ടാം മത്സരം എട്ട് വിക്കറ്റുകൾക്ക് പാകിസ്താൻ നയിക്കുകയായിരുന്നു.
Content highlight: Babar Azam misses out on century after four years wait