ഇറാന് എതിരായ യുദ്ധം; അമേരിക്കൻ ആയുധശേഖരത്തിൽ വൻ കുറവുണ്ടായതായി റിപ്പോർട്ട്

ആയുധങ്ങളുടെ ദൗർലഭ്യവും ഗൾഫ് രാജ്യങ്ങളുടെ സുരക്ഷാ ആശങ്കയും കണക്കിലെടുത്താണ് ഇറാനെതിരായ കൂടുതൽ ശക്തമായ ആക്രമണങ്ങൾ നിർത്തിവെക്കാൻ ട്രംപ് ആവശ്യപ്പെട്ടതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇറാന് എതിരായ യുദ്ധം; അമേരിക്കൻ ആയുധശേഖരത്തിൽ വൻ കുറവുണ്ടായതായി റിപ്പോർട്ട്
dot image

ഇറാനുമായുള്ള സൈനിക നീക്കങ്ങളെ തുടർന്ന് അമേരിക്കയുടെ ആയുധശേഖരത്തിൽ അപകടകരമായ കുറവുണ്ടായതായി റിപ്പോർട്ട്. യുഎസ് പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎൻ ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.

അമേരിക്കയുടെ പ്രധാന മിസൈൽ പ്രതിരോധ സംവിധാനമായ 'താഡിന്റെ' (THAAD) ഏകദേശം 80 ശതമാനത്തോളം ഇന്റർസെപ്റ്ററുകൾ ഇതിനകം ഉപയോഗിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. മറ്റൊരു പ്രമുഖ പ്രതിരോധ സംവിധാനമായ പാട്രിയറ്റ് (Patriot) ഇന്റർസെപ്റ്ററുകളുടെ പകുതിയിലേറെയും ഉപയോ​ഗിച്ചു. ആക്രമണത്തിന് ഉപയോഗിക്കുന്ന ടോമഹോക്ക് (Tomahawk), ക്രൂയിസ് മിസൈലുകളുടെ ശേഖരത്തിലും വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആയുധശേഖരത്തിലുണ്ടായ ഈ വൻ ഇടിവ് യുഎസ് ഉദ്യോഗസ്ഥർ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ധരിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ആയുധങ്ങളുടെ ദൗർലഭ്യവും ഗൾഫ് രാജ്യങ്ങളുടെ സുരക്ഷാ ആശങ്കയും കണക്കിലെടുത്താണ് ഇറാനെതിരായ കൂടുതൽ ശക്തമായ ആക്രമണങ്ങൾ നിർത്തിവെക്കാൻ ട്രംപ് ആവശ്യപ്പെട്ടതെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ രംഗത്തെത്തി. വിഷയവുമായി ബന്ധപ്പെട്ട് ഒമാനുമായി നിലവിൽ നടക്കുന്ന ചർച്ചകളിൽ അമേരിക്കയ്ക്ക് യാതൊരുവിധ പങ്കുമില്ലെന്ന് ഇറാൻ വ്യക്ത വ്യക്തമാക്കി. അതേസമയം, ചെങ്കടലിൽ സൗദി അറേബ്യയ്‌ക്കെതിരെയുള്ള ഉപരോധം ഹൂതി വിമതർ ശക്തമാക്കുകയാണ്. ഒരു എണ്ണ ടാങ്കറിന് നേരെ കൂടി ആക്രമണമുണ്ടായതോടെ ഹൂതികളുടെ ആക്രമണത്തിന് ഇരയാകുന്ന സൗദി ടാങ്കറുകളുടെ എണ്ണം എട്ടായി ഉയർന്നു.

Content Highlights:

dot image
To advertise here,contact us
dot image