ബ്രിട്ടീഷ് പൗരത്വം നേടി പാക് താരം; ഐപിഎല്ലിൽ കളിക്കാനും അവസരം!

തന്റെ ക്രിക്കറ്റ് കരിയറിൽ 62 ടി20 മത്സരങ്ങളും 61 ഏകദിനങ്ങളും 36 ടെസ്റ്റ് മത്സരങ്ങളുമാണ് ആമിർ കളിച്ചിട്ടുള്ളത്

ബ്രിട്ടീഷ് പൗരത്വം നേടി പാക് താരം; ഐപിഎല്ലിൽ കളിക്കാനും അവസരം!
dot image

ബ്രിട്ടീഷ് പൗരത്വം നേടി പാകിസ്താൻ ക്രിക്കറ്റ് താരം മുഹമ്മദ് ആമിർ. കഴിഞ്ഞ ജൂണിൽ ആണ് താരം ബ്രിട്ടീഷ് പൗരത്വം സ്വന്തമാക്കിയത്. ഇതോടെ ഇത്രെയും കാലവും ആഭ്യന്ത താരമായിരുന്ന ആമിറിന് ഇനി മുതൽ വിദേശ താരമായി മാത്രമായിരിക്കും കളിക്കളത്തിൽ ഇറങ്ങാനാകുക. ഇതിൽ ഇപ്പോൾ ഒരു തുറന്ന് പറച്ചിൽ നടത്തിയിരിക്കുകയാണ് താരം.

'ഞാൻ മുൻഗണന നൽകുന്നത് പാകിസ്താൻ സൂപ്പർ ലീഗിന് തന്നെയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിലേക്കുള്ള വരവിനെ കുറിച്ചോ അതിന്റെ സാധ്യതകളെക്കുറിച്ചോ ഇപ്പോൾ തീരുമാനം എടുത്തിട്ടില്ല', മുഹമ്മദ് ആമിർ വ്യക്തമാക്കി. ഇന്ത്യ- പാകിസ്താൻ ബന്ധം നല്ല രീതിയിൽ അല്ലാത്ത സാഹചര്യം നിലനിൽക്കുന്നതിനാൽ പാക് താരങ്ങൾക്ക് ഐപിഎല്ലിൽ കളിക്കാൻ അനുവാദമില്ല. അതേസമയം, ആമിർ ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചതിനാൽ നിയമപ്രകാരം താരം ഐപിഎല്ലിൽ കളിക്കാൻ യോഗ്യനുമാണ്. അതുകൊണ്ട് തന്നെ, ആമിർ ഐപിഎല്ലിലേക്ക് എത്തുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം.

2024 ൽ നടന്ന ടി20 ലോകകപ്പിന് ശേഷം മുഹമ്മദ് ആമിർ അന്താരാഷ്ട ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. തന്റെ ക്രിക്കറ്റ് കരിയറിൽ 62 ടി20 മത്സരങ്ങളും 61 ഏകദിനങ്ങളും 36 ടെസ്റ്റ് മത്സരങ്ങളുമാണ് ആമിർ കളിച്ചിട്ടുള്ളത്.

Content highlight: Pakistan cricketer gets British citizenship eligible for IPL

dot image
To advertise here,contact us
dot image