

ആർ മാധവൻ മലയാളികൾക്കും പ്രിയങ്കരനായ നടൻ ആണ്. 'ആപ് ജൈസ കോയി' എന്ന ഹിന്ദി ചിത്രത്തിലൂടെ സിനിമ ഇൻഡസ്ട്രിയിൽ അരങ്ങേറ്റം കുറിച്ച ആർ. മാധവൻ, 'റെഹ്‌നാ ഹേ ടെറെ ദിൽ മേൻ', '3 ഇഡിയറ്റ്‌സ്', 'തനു വെഡ്‌സ് മനു' തുടങ്ങിയ ചിത്രങ്ങളിലൂടെ മിന്നും പ്രകടനം ആണ് കാഴ്ചവച്ചത്.അലൈപ്പായുതെ എന്ന ചിത്രത്തിലൂടെ തമിഴ് ഇൻഡസ്ട്രയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത മാധവ് കണ്ണത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിൽ കിടിലൻ പ്രകടനം ആണ് നടത്തിയത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറിയ ധുരന്ധറില്‍ മാധവന്‍ ശ്രദ്ധേയമായ വേഷത്തിൽ എത്തിയിരുന്നു.

ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിനോട് സാമ്യമുള്ള കഥാപാത്രത്തെയാണ് മാധവന്‍ അവതരിപ്പിച്ചത്. പ്രൊപ്പഗണ്ട ചിത്രമായ ധുരന്ധറില്‍ ബി.ജെ.പി സര്‍ക്കാരിനെ വെളുപ്പിക്കുന്ന സീനുകള്‍ കാരണം മാധവന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സംഘിയെന്ന വിളിയും മാധവന്‍ നേരിടാറുണ്ട്. ഇത്തരം കമന്റുകളെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് മാധവന്‍.
‘എനിക്കെതിരെയുള്ള കമന്റുകളും പോസ്റ്റുകളുമെല്ലാം കാണാറുണ്ട്. അതില്‍ ചിലതൊക്കെ എടുത്ത് നോക്കിയാല്‍ പൊതുവായ ഒരു പ്രത്യേകതയുണ്ടാകും. ഈയടുത്ത് ഉണ്ടാക്കിയ, അധികം ഫോളോവേഴ്‌സില്ലാത്ത ഒരു അക്കൗണ്ടില്‍ നിന്നാകും കമന്റുകള്‍. അത് വല്ല ബോട്ടോ എ.ഐയോ ആയിരിക്കുമെന്ന് ഉറപ്പാണ്. ഒരിക്കലും എന്റെ രാഷട്രീയം പൊതുവായി പറഞ്ഞിട്ടില്ല.
ഞാന്‍ ഒരു പാര്‍ട്ടിയെക്കുറിച്ചും, നേതാവിനെക്കുറിച്ചും ഇതുവരേയും മോശമായൊന്നും സംസാരിച്ചിട്ടില്ല. ആരെങ്കിലും നല്ലത് ചെയ്താല്‍ പറയും. സ്റ്റാലിന്‍ സാര്‍ നല്ലത് ചെയ്തപ്പോള്‍ അത് പറഞ്ഞിട്ടുണ്ട്. ഒരാളെ പ്രധാനമന്ത്രിയായും മുഖ്യമന്ത്രിയായും തെരഞ്ഞെടുത്താല്‍ അവരെ പിന്തുണയ്‌ക്കേണ്ടത് എന്റെ കടമയാണെന്നാണ് എന്റെ നിലപാട്. ഇതുവരേയും ഒരു പാര്‍ട്ടിയും എന്നോട് തങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനോ അംഗത്വം എടുക്കാനോ ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ല,' ആർ മാധവൻ പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മാധവന്‍ മറുപടി നല്‍കിയത്.
Content Highlights:R. Madhavan responded to being labelled a 'Sanghi', stating that he has never disclosed his political views and that no political party has approached him to join. His clarification has sparked discussion on politics and public perception of celebrities.