ഒരേയൊരു കിങ് ഖാൻ ! 2025ലെ ഇന്ത്യയിലെ ശക്തനായ സെലിബ്രിറ്റിയായി ഷാരൂഖ്; പിന്നിൽ രൺവീർ സിങ്

177.9 മില്യൺ ഡോളറാണ് ഷാരൂഖിന്റെ ബ്രാൻഡ് വാല്യൂ

ഒരേയൊരു കിങ് ഖാൻ ! 2025ലെ ഇന്ത്യയിലെ ശക്തനായ സെലിബ്രിറ്റിയായി ഷാരൂഖ്; പിന്നിൽ രൺവീർ സിങ്
dot image

2025 വർഷത്തിലെ ഇന്ത്യയിലെ ഏറ്റവും ശക്തനായ സെലിബ്രിറ്റിയായി മാറി ബോളിവുഡ് താരം ഷാറൂഖ് ഖാൻ. ബ്രാൻഡ് വാല്യൂവിൽ ഉണ്ടായ കുതിപ്പാണ് ഷാരൂഖ് ഖാനെ ഒന്നാം സ്ഥാനത്തെത്തിച്ചത്. 177.9 മില്യൺ ഡോളറാണ് ഷാരൂഖിന്റെ ബ്രാൻഡ് വാല്യൂ.

ക്രോൾ ഇന്ത്യ സെലിബ്രിറ്റി ബ്രാൻഡ് വാല്വേഷൻ്റെ കണക്കുകളിലാണ് ഷാരൂഖ് ഒന്നാമനായത്. 2024ൽ മൂന്നാമനായിരുന്നു ഷാരൂഖ്. അവിടെനിന്നാണ് ഒന്നാമനായത്. ബോളിവുഡ് നടൻ രൺവീർ സിംഗ് ആണ് 162.9 മില്യൺ ഡോളറുമായി രണ്ടാമതുള്ളത്. ക്രിക്കറ്റർ വിരാട് കോഹ്‌ലിയാണ് 158.4 മില്യൺ ഡോളറുമായി മൂന്നാമതുള്ളത്.

Also Read:

ആദ്യ 25 സെലിബ്രിറ്റികളുടെ ബ്രാൻഡ് മൂല്യം മൊത്തത്തിൽ 2 ബില്യൺ ഡോളറാണെന്നും എന്നാൽ ഇത് കഴിഞ്ഞ വർഷത്തേക്കാൾ കുറവാണെന്നും ക്രോൾ ഇന്ത്യ പറയുന്നു. പരമ്പരാഗത ക്യാമ്പയിനുകളെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ കൂടുതൽ കൂടുതൽ പരിപോഷിപ്പിക്കുന്നുവെന്നും ഇത് ബ്രാൻഡുകൾക്ക് പ്രേക്ഷകരുടെ അടുത്തേക്ക് എത്തിച്ചേരാനും മറ്റും പ്രയോജനമാകുന്നുവെന്നും ക്രോൾ ഇന്ത്യ പറഞ്ഞു.

സെലിബ്രിറ്റികൾക്ക് നിലവിൽ ഉള്ള മൂല്യം, ഡിജിറ്റൽ പ്രസക്തി, അവരുടെ സോഷ്യൽ മീഡിയ ഇടപെടൽ, എഐ അവസരങ്ങൾ എന്നിവയിലൂടെ എല്ലാം സെലിബ്രിറ്റി ബ്രാൻഡ് മൂല്യം എങ്ങനെ രൂപപ്പെടുന്നുവെന്ന് ഈ റാങ്കിങ്ങുകൾ പറയുന്നുവെന്നും ക്രോൾ ഇന്ത്യ പറഞ്ഞു.

Content Highlights: Bollywood superstar Shah Rukh Khan has been ranked as India's most powerful celebrity in 2025 after his brand value climbed to $177.9 million. The remarkable increase in his brand valuation secured him the top spot in the latest celebrity brand rankings, further strengthening his position as one of India's most influential entertainment icons.

dot image
To advertise here,contact us
dot image