'സമാധാനം അകലെ': ഇറാന്‍ ആക്രമണത്തില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി

അന്ത്യശാസനം ഗൗരവമായി എടുക്കണമെന്നാണ് ഇറാന്റെ പ്രതികരണം

'സമാധാനം അകലെ': ഇറാന്‍ ആക്രമണത്തില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി
dot image

തെഹ്‌റാന്‍: ജോര്‍ദാനില്‍ നടന്ന ഇറാന്‍ ആക്രമണത്തില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു സൈനികനെ കാണാതായതായും വിവരമുണ്ട്. ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ തുടര്‍ ആക്രമണങ്ങള്‍ അമേരിക്കയും ശക്തമാക്കി. അന്ത്യശാസനം ഗൗരവമായി എടുക്കണമെന്നാണ് ഇറാന്റെ പ്രതികരണം. ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമനയി അറിയിച്ചു. എന്നാല്‍ ആക്രമണം തുടര്‍ന്നാല്‍ ഇറാന്‍ മറക്കാനാകാത്ത പാഠങ്ങള്‍ പഠിക്കേണ്ടി വരുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.

ഇറാനിലെ അമേരിക്കന്‍ ആക്രമണത്തില്‍ തന്ത്രപ്രധാന മേഖലയായ സിരിക്കില്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍ ഉണ്ടായി. ബന്ദര്‍ അബ്ബാസ്, ബന്ദര്‍ ലെന്‍ഗെ എന്നിവിടങ്ങളിലും സ്‌ഫോടനം നടന്നു. മരണം വളരെ ദുഖകരമായ സംഭവമാണെന്ന് പരിഹസിച്ച ഡോണള്‍ഡ് ട്രംപ് ഇറാനെ ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നും പ്രതികരിച്ചു. സമാധാനക്കരാറിലെ അമേരിക്കന്‍ പ്രസിഡന്റിന്റെ ഒപ്പിന് യാതൊരു വിലയും ഇല്ലെന്ന് തെളിയിക്കുന്നതാണ് തുടരെ നടക്കുന്ന കാരാര്‍ ലംഘനങ്ങള്‍ എന്ന് ഇറാനും പ്രതികരിച്ചു. അതേസമയം കുവൈറ്റില്‍ എണ്ണ നിര്‍മാണ ശാലയില്‍ ഇറാന്റെ ആക്രമണമുണ്ടാതായും വിവരമുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഇറാനില്‍ നടന്ന അമേരിക്കന്‍ ആക്രമണത്തില്‍ 50 പേര്‍ മരിച്ചതായും ഏകദേശം 500 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ സ്ഥിരീകരിക്കുന്നു. തെക്കന്‍ ഇറാനിലെ ബന്തര്‍ ഖമീറില്‍ പാലത്തിന് നേരെ ഉണ്ടായ ആക്രണത്തില്‍ രണ്ട് പെണ്‍കുട്ടികളടക്കം എട്ട് പേര്‍ മരിച്ചതായി ഇന്ത്യയിലെ ഇറാന്‍ എമ്പസി എക്‌സിലൂടെ അറിയിച്ചിട്ടുണ്ട്.

യുഎസ് സൈനികരുടെ മരണത്തിന് പിന്നാലെ കനത്ത ആക്രമണമാണ് സെറ്റ്‌കോം നടത്തുന്നത്. ഇറാനിലെ മുഴുവന്‍ പാലങ്ങളും ആണവ നിലയങ്ങളും ആക്രമിക്കാനാണ് ആഹ്വാനം. ഹോര്‍മൂസിലൂടെ കടന്നു പോകുന്ന കപ്പലുകളെ ആക്രമിക്കാനും ഭീഷണി മുഴക്കാനുമുള്ള ഇറാന്റെ ധൈര്യത്തെ തന്നെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നാണ് അമേരിക്കന്‍ നിലപാട്. ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ നിലനിര്‍ത്തിയാല്‍ അവിടേക്ക് ആക്രമണം തുടരുമെന്നാണ് ഇറാനും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സമാധാന ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കാന്‍ മധ്യസ്ഥ രാജ്യങ്ങളായ പാകിസ്ഥാനും തുര്‍ക്കിയുമടക്കം ശ്രമങ്ങള്‍ തുടരുകയും ചെയ്യുന്നുണ്ട്.

Content Highlights: Two US soldiers were killed and another is missing after an attack in Jordan, escalating tensions between Iran and the United States. Both nations have intensified their rhetoric and military responses, raising fears of a broader conflict in the Middle East.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us