കോഴിക്കോട് പാളയത്ത് ചോരയില്‍ കുളിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം

പുലര്‍ച്ചെ 3 മണിയോടെ പാല് കറക്കുന്നതിനായി ബിജുവിനെ വിളിച്ചുണര്‍ത്താന്‍ പോയ അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്

കോഴിക്കോട് പാളയത്ത് ചോരയില്‍ കുളിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് സംശയം
dot image

കോഴിക്കോട്: വീടിനുള്ളില്‍ ചോരയില്‍ കുളിച്ച നിലയില്‍ യുവാവിന്റെ മൃതദേഹം. കോഴിക്കോട് പാളയത്താണ് സംഭവം. പാളയം പുതിയ കോവിലകം പറമ്പ് നഗര്‍ സ്വദേശി ബിജുവാണ് മരിച്ചത്. സാധാരണ ബിജു കിടന്നുറങ്ങാറുള്ള മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

പുലര്‍ച്ചെ 3 മണിയോടെ പാല് കറക്കുന്നതിനായി ബിജുവിനെ വിളിച്ചുണര്‍ത്താന്‍ പോയ അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കഴുത്തില്‍ ഉള്‍പ്പടെ വെട്ടേറ്റ പാടുണ്ടായിരുന്നു. താഴെ രക്തം തളം കെട്ടിയ നിലയിലായിരുന്നു. പരിസരത്ത് ലഹരി സംഘങ്ങള്‍ സജീവമാണെന്നും ഇവരെയാണ് തങ്ങള്‍ക്ക് സംശയമെന്നും ബിജുവിന്റെ അമ്മ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlights: A young man was found dead in a pool of blood at Palayam in Kozhikode, with police suspecting murder and launching an investigation

dot image
To advertise here,contact us
dot image