

കൊല്ലം: ആളില്ലാത്ത വീടാണെന്ന് ഉറപ്പിച്ച് മോഷ്ടിക്കാൻ കയറിയ കള്ളൻ്റെ പ്ലാൻ പൊളിഞ്ഞത് നിമിഷങ്ങൾ കൊണ്ടാണ്. കൊല്ലം പത്താനാപുരത്താണ് സംഭവം നടന്നത്. കോളടിച്ചെന്ന് കരുതി മോഷ്ടിക്കാൻ എത്തിയ കള്ളൻ വീട്ടിലെ സിസിടിവി കണ്ടില്ല. പുതുവൽ താനൂർ തറയിൽ റോയിയുടെ വീട്ടിൽ കഴിഞ്ഞ രാത്രിയിലാണ് മോഷ്ടാവ് എത്തിയത്.
മോഷ്ടാവ് വീട്ടിലെത്തി കവർച്ചയ്ക്കുള്ള തയാറെടുപ്പു നടത്തുമ്പോഴാണു ദുബായിലെ കമ്പനിയിൽ ജോലി ചെയ്യുന്ന റോയിയുടെ മകൾ വീട്ടിലെ സിസിടിവി ദൃശ്യം തന്റെ ഫോണിലൂടെ കാണുന്നത്. ഉടൻ വീട്ടിലേക്കു വിളിച്ച്, ഉറങ്ങിക്കിടന്ന മാതാപിതാക്കളെ വിളിച്ചുണർത്തി വിവരം അറിയിച്ചു. അവർ സമീപവാസികളെ വിളിച്ച് അറിയിച്ചതോടെ ആളുകൾ ഓടിക്കൂടി. അപ്പോഴേക്കും മോഷ്‌ടാവ് ഓടി മറഞ്ഞു. ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു വീട്ടുകാർ പറഞ്ഞു. സമീപത്തു ബന്ധുവിൻ്റെ വീട്ടിലും കുറച്ചുനാൾ മുൻപ് മാരകായുധങ്ങളുമായി എത്തിയ മോഷ്‌ടാവ് വാതിൽ കുത്തിപ്പൊളിക്കാൻ നോക്കിയിരുന്നു.
Content Highlights: No one was home, no lights, the family didn't know the thief had arrived; the call from Dubai trapped the thief