സെഞ്ച്വറിക്കരികെ വീണ് ഇഷാൻ; രാജസ്ഥാനെതിരെ ഹൈദരാബാദിന് മികച്ച ടോട്ടൽ

ഹെൻഡ്രിച്ച് ക്ലാസൻ 26 പന്തിൽ മൂന്ന് സിക്‌സറും ഒരു ഫോറും അടക്കം 40 റൺസ് നേടി.

സെഞ്ച്വറിക്കരികെ വീണ് ഇഷാൻ; രാജസ്ഥാനെതിരെ ഹൈദരാബാദിന് മികച്ച ടോട്ടൽ
dot image

രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് 216 റൺസിന്റെ ടോട്ടൽ. ഇഷാൻ കിഷന്റെ ഇന്നിങ്‌സാണ് ഹൈദരാബാദിന് കരുത്തായത്. 44 പന്തിൽ ആറ് സിക്‌സറും എട്ട് ഫോറുകളും അടക്കം 91 റൺസാണ് താരം നേടിയത്.

ഹെൻഡ്രിച്ച് ക്ലാസൻ 26 പന്തിൽ മൂന്ന് സിക്‌സറും ഒരു ഫോറും അടക്കം 40 റൺസ് നേടി. നിതീഷ് കുമാർ റെഡ്‌ഡി 13 പന്തിൽ 28 റൺസും സലീൽ അറോറ 13 പന്തിൽ 24 റൺസും നേടി. ട്രാവിസ് ഹെഡ് 18 റൺസ് നേടി. രാജസ്ഥാന് വേണ്ടി ജോഫ്രെ ആർച്ചർ രണ്ട് വിക്കറ്റ് നേടി.

ഹൈദരാബാദ്, രാജീവ് ഗാന്ധി രാജ്യന്തര സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ റിയാന്‍ പരാഗ് ഹൈദരാബാദിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങിയത്. ബ്രിജേഷ് ശര്‍മയ്ക്ക് പകരം തുഷാര്‍ ദേശ്പാണ്ഡെ വന്നു. ഷിംറോണ്‍ ഹെറ്റ്‌മെയറിന് പകരം ലുവന്‍-ഡ്രെ പ്രിട്ടോറിയസ് ടീമിലെത്തി.

കളിച്ച നാല് മത്സരങ്ങളിലും ആധികാരിക വിജയം നേടിയ രാജസ്ഥാന്റെ പടയോട്ടം തടയുക എന്നത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വലിയ വെല്ലുവിളിയാകും. സീസണിലെ ഏറ്റവും മികച്ച തുടക്കം ലഭിച്ച ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. നാലു കളികളില്‍ ഒരു ജയം മാത്രമുള്ള ഹൈദരാബാദ് ഏഴാം സ്ഥാനത്താണ്.

Content Highlights: ipl-2026-srh-vs-rr-ishan-kishan-misses-century-hyderabad-big-total

dot image
To advertise here,contact us
dot image