

ബുഷെഹര്‍ ആണവനിലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ തിരിച്ചടിച്ച് ഇറാന്‍. തെക്കന്‍ ഇസ്രയേലിലെ കെമിക്കല്‍ പ്ലാന്റിന് നേരെ ഇറാന്‍ ആക്രമണം നടത്തി. അതേസമയം ഇറാനില്‍ അമേരിക്ക കരയുദ്ധത്തിന് തയാറെടുക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇറാന് പിന്തുണയുമായി ഇസ്രായേലിന് എതിരെ ഹൂതികളും ആക്രമണം ശക്തമാക്കി. ചെങ്കടലിലെ ചരക്ക് നീക്കത്തെയും യുദ്ധം ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു.
ആണയ നിലയങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ശക്തമായ തിരിച്ചടിക്കുകയാണ് ഇറാന്‍. ഇസ്രയേലിലെ ബീര്‍ഷെബ നഗരത്തിന് സമീപം നിയോ ഹോവാവ് വ്യാവസായിക മേഖലയിലാണ് ഇറാന്റെ ആക്രമണമുണ്ടായത്. വാതക ചോര്‍ച്ച കണക്കിലെടുത്ത് മേഖലയില്‍ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. അതിനിടെ ഇറാനില്‍ കര യുദ്ധത്തിന് അമേരിക്ക തയ്യാറെടുക്കുന്നു എന്നതിന്റെ സൂചനകളും പുറത്തു വരികയാണ്.
പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ എത്തിക്കാനുള്ള നീക്കത്തിലാണ് അമേരിക്ക. ഇറാനില്‍ ഇന്നലെ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പുറത്തുവിട്ടു. ഇറാന്‍ ദയ അര്‍ഹിക്കുന്നില്ലെന്നും ശക്തമായ ആക്രമണം നടത്തുമെന്നും യുഎസ് യുദ്ധ വകുപ്പ് സെക്രട്ടറി പീറ്റ് ഹെഗ്സേത് വ്യക്തമാക്കി. ഇറാന് പിന്തുണയുമായി ഹുതികളും ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇസ്രയേലിലേക്ക് ബാലിസ്റ്റിക് മിസൈല്‍ അയച്ചുകൊണ്ടാണ് ഹുതികളും യുദ്ധത്തില്‍ പങ്കാളിയായത്.
ഇറാന് നേരെയും അവരുടെ സഖ്യകക്ഷികള്‍ക്ക് നേരെയുമുളള ആക്രമണം അവസാനിപ്പിക്കുന്നത് വരെ ഇറാനെതിരായ ആക്രമണം തുടരുമെന്നാണ് മുന്നറിയിപ്പ്. ഇറാനെ പിന്തുണക്കുന്ന ലെബനീസ് സായുധ സംഘമായ ഹിസ്ബുള്ളയും യുദ്ധമുഖത്തുണ്ട്. ഹോര്‍മൂസ് കടലിടുക്കിന് പിന്നാലെ സൂയസ് കനാല്‍ സ്ഥിതി ചെയ്യുന്ന ചെങ്കടലിലെ ചരക്ക് നീക്കത്തെയും യുദ്ധം ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. ഇറാനില്‍ അമേരിക്ക കരയുദ്ധത്തിന് ഇറങ്ങിയാല്‍ ഹൂതികളെ ഉപയോഗിച്ച് ചെങ്കടിലൂടെയുളള കപ്പല്‍ ഗാതാഗതം തടസപ്പെടുത്തുമെന്നാണ് ഇറന്റെ മുന്നറിയിപ്പ്. അങ്ങനെയെങ്കില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും.
Content Highlights: