ഇറാന്റെ പുതിയ പരമോന്നത നേതാവ് ആരായാലും അയാളും കൊല്ലപ്പെടും; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധമന്ത്രി

ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സിന്‍റെ എക്സ് പേജിലൂടെയായിരുന്നു പ്രതികരണം

ഇറാന്റെ പുതിയ പരമോന്നത നേതാവ് ആരായാലും അയാളും കൊല്ലപ്പെടും; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധമന്ത്രി
dot image

ടെൽ അവീവ്: ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കേ, കടുത്ത മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധമന്ത്രി.ഇറാൻ്റെ അടുത്ത പരമോന്നത നേതാവായി ആരെ തിരഞ്ഞെടുത്താലും അയാൾ കൊല്ലപ്പെടുമെന്ന്
മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഇസ്രയേൽ കാറ്റ്സ് . ഇസ്രയേലിനെ നശിപ്പിക്കാനും, അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും ഭീഷണിപ്പെടുത്താനും, ഇറാനിയൻ ജനതയെ അടിച്ചമർത്താനുമുള്ള പദ്ധതികളുമായി മുന്നോട്ട് പോകാനായി ഇറാനിലെ ഭരണകൂടം നിയമിക്കുന്ന ഏതൊരു നേതാവും വധിക്കപ്പെടുമെന്നാണ് മുന്നറിയിപ്പ്.

ഇസ്രയേൽ കാറ്റ്സിന്‍റെ എക്സ് പേജിലൂടെയായിരുന്നു പ്രതികരണം. പരമോന്നത നേതാവായി ആരെ തിരഞ്ഞെടുത്താലും അയാൾ എവിടെ ഒളിച്ചിരുന്നാലും കൊല്ലുമെന്നാണ് ഇസ്രയേൽ പ്രതി​രോധ മന്ത്രി പറഞ്ഞത്. ഇസ്രയേലിൻ്റെ ലക്ഷ്യമാണിതെന്നും അദേഹം കൂട്ടിച്ചേർത്തു.

ഇറാന്റെ പുതിയ പരമോന്നത നേതാവായി ആയത്തുള്ള അലി ഖമനയിയുടെ മകൻ മൊജ്താബ ഖമനയിയെ തെരഞ്ഞെടുത്തതായി റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് ഇസ്രയേലിൻ്റെ പ്രതികരണം.

Content Highlights: Israel says whoever is chosen as Iran's next supreme leader will be 'target for elimination'

dot image
To advertise here,contact us
dot image