

കിൻഷാസ: കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ റുബയ കോൾട്ടൻ ഖനിയിൽ മണ്ണിടിഞ്ഞ് വൻ ദുരന്തം. 200ലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്നതായും നൂറ് കണക്കിന് തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കനത്ത മഴയെത്തുടർന്ന് മണ്ണ് ഇടിഞ്ഞുവീണാണ് അപകടം ഉണ്ടായത്. ബുധനാഴ്ചയാണ് സംഭവം. വിമത നിയന്ത്രണത്തിലുള്ള പ്രദേശമാണ് റുബായ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്ന് വിഘടിച്ച് നിൽക്കുന്ന പ്രവിശ്യയാണ് ഇവിടം. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് റിപ്പോർട്ടുണ്ട്.
Content Highlights: mine collapsed in congo, more than 200 people were killed