സി ജെ റോയ്‌യുടെ അവസാന പ്രൊഡക്ഷൻ, ഭാവനയുടെ അനോമി സിനിമയുടെ ട്രെയ്‌ലർ പുറത്ത്

സി ജെ റോയ്‌യുടെ അവസാന പ്രൊഡക്ഷൻ, അനോമി സിനിമയുടെ ട്രെയ്‌ലർ പുറത്ത്

സി ജെ റോയ്‌യുടെ അവസാന പ്രൊഡക്ഷൻ, ഭാവനയുടെ അനോമി സിനിമയുടെ ട്രെയ്‌ലർ പുറത്ത്
dot image

ഭാവന കേന്ദ്ര കഥാപാത്രമായി എത്തുന്ന അനോമി എന്ന സിനിമയുടെ ട്രെയ്ലർ പുറത്ത്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരിക്കും ‘അനോമി‘. വൈകാരികമായി ഏറെ ആഴമുള്ള 'സാറ' എന്ന ഫോറൻസിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ഈ ചിത്രത്തിൽ എത്തുന്നത്. ഫെബ്രുവരി 6 നാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്.

അനോമിയുടെ റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഏവരെയും ഞെട്ടിച്ച് കൊണ്ട് സിനിമയുടെ നിർമ്മാതാവ് കൂടിയായ സി ജെ റോയ്‌യുടെ വിടവാങ്ങൽ. അദ്ദേഹം നിർമിച്ച അവസാന ചിത്രം കൂടെയാണ് അനോമി. ട്രെയിലറിലെ റഹ്മാന്റെ ആക്ഷൻ സീനുകൾ ഇതിനോടകം ചർച്ചയാകുന്നുണ്ട്. ഭാവനയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് സൂചനകൾ. ഭാവനയുടെ 90ാം ചിത്രമായിരിക്കും അനോമി.

ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രമാണ് അനോമി. സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. റഹ്‌മാൻ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.

ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ റോയ് സി ജെ, ബ്ലിറ്റ്‌സ്‌ക്രീഗ് ഫിലിംസ്, എ പി കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവനയും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. കോ പ്രൊഡ്യൂസഴ്‌സ്- റാം മിർചന്ദാനി, രാജേഷ് മേനോൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ - അഭിനവ് മെഹ്റോത്ര.

ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട 'അനിമൽ', 'അർജുൻ റെഡ്ഡി' എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ഹർഷവർദ്ധൻ രാമേശ്വർ ആണ് 'അനോമി'ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണ വിഭാഗം സുജിത് സാരംഗും, ചിത്രസംയോജനം കിരൺ ദാസും നിർവഹിക്കുന്നു. ആക്ഷൻ ഡയറക്റ്റർ: ആക്ഷൻ സന്തോഷ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഓ അപർണ ഗിരീഷ്.

Content Highlights: The trailer of Bhavana's Anomie, CJ Roy's last production, has been released.

dot image
To advertise here,contact us
dot image