

ടെഹറാൻ: അമേരിക്കയുടെ സൈനിക നീക്കം ഒഴിവാക്കാൻ ഇറാൻ കരാറിന് ആഗ്രഹിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടയിലായിരുന്നു ട്രംപിൻ്റെ പ്രതികരണം. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തുർക്കിയുമായി നടത്തിയ കൂടികാഴ്ച്ചയിലാണ് ധാരണ നടത്തിയെന്നാണ് റിപ്പോർട്ടുകൾ.
ഇറാൻ്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ചക്കുള്ള സമയം അതിക്രമിച്ചെന്ന് കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഭീഷണികൾക്ക് വഴങ്ങില്ലെന്നും തുല്യമായ പരിഗണന ഉറപ്പാക്കുന്ന നീതിയുക്തമായ ആണവകരാറിന് മാത്രമേ ഇറാൻ തയ്യാറാകുവെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മറുപടി നൽകിയത്. ഇറാൻ്റെ സുരക്ഷ പ്രതിരോധ സംവിധാനങ്ങൾക്ക് വെല്ലുവിളിയാകുന്ന ഒരു കാര്യവും ചർച്ചയ്ക്കെടുക്കാൻ തയ്യാറല്ലെന്ന് ആവർത്തിച്ച് വ്യക്തമാകുകയാണ് ഇറാൻ വിദേശകാര്യമന്ത്രാലയം. നീതിയുക്തമായ കരാറിന് ഇറാൻ എപ്പോഴും ഒരുക്കമാണെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു. അതേ സമയം കരാറിൽ വിട്ടുവീഴ്ച്ച ചെയ്യാതെ ഇറാനുമേലുള്ള സമ്മർദം കടിപ്പിക്കുകയാണ് അമേരിക്ക.
പശ്ചിമേഷ്യയിൽ ആശങ്ക വർധിക്കുന്നതിനിടെ ഇറാൻ്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തിയെന്ന് റഷ്യ വ്യക്തമാക്കി. അന്താരാഷ്ട്ര വിഷയങ്ങൾ ചർച്ചയായെന്നും റഷ്യ വിശദീകരിച്ചു. അതേസമയം തങ്ങളുടെ ആണവ പദ്ധതി സമാധാനപരമെന്നും ആണവായുധങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്നും ഇറാൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: Iran wants to make deal rather than face military action, Trump says