

മസ്‌കറ്റ്: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ഒമാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെവിയിലെ 'കമ്മല്‍' ഏറെ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. മസ്‌ക്കറ്റിൽ എത്തിയ നരേന്ദ്ര മോദിയെ ഒമാന്‍ ഉപമുഖ്യമന്ത്രി സ്വീകരിക്കുന്ന ചിത്രത്തിലാണ് പ്രധാനമന്ത്രിയെ 'കമ്മല'ണിഞ്ഞ് കാണപ്പെട്ടത്. തുടര്‍ന്ന് ഈ ആഭരണമെന്താണ് എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ നടന്ന വ്യാപക തിരച്ചിലിനൊടുവില്‍ മോദിയുടെ 'കമ്മലി'ന് പിന്നിലെ രഹസ്യം കണ്ടെത്തിയിരിക്കുകയാണ്. മോദിയുടെ ചെവിയില്‍ കാണുന്ന ചെറിയ വെളുത്ത നിറത്തിലുള്ള സാധനം കമ്മല്‍ അല്ലെന്നും അത് ഭാഷാ വിവര്‍ത്തനം ചെയ്യുന്നതിനുള്ള ഉപകരണമാണെന്നുമാണ് കണ്ടെത്തല്‍. നയതന്ത്ര ചര്‍ച്ചകളിലടക്കം രാജ്യത്തലവന്മാര്‍ ഉള്‍പ്പെടെ ആശയവിനിമയം സുഖമമാക്കാന്‍ ഈ ഉപകരണം ഉപയോഗിക്കാറുണ്ട്. ഒമാനില്‍ തന്നെ സ്വീകരിക്കാനെത്തിയ ഉപമുഖ്യമന്ത്രി അറബി സംസാരിക്കുന്നതിനാല്‍ ആശയവിനിമയം എളുപ്പത്തിലാക്കാനാണ് മോദി ഈ ഉപകരണം കാതില്‍ ധരിച്ചത്.
റിയല്‍-ടൈം ട്രാന്‍സ്ലേഷന്‍ ഡിവൈസ് എന്നാണ് മോദി ചെവിയിലണിഞ്ഞ ഉപകരണത്തിന്റെ പേര്. വസ്ത്രധാരണത്തില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന ആളായതിനാലാണ് മോദിയുടെ ചെവിയിലെ 'കമ്മലി'ന്റെ കാര്യത്തില്‍ പോലും ചര്‍ച്ചകളുണ്ടായത്. ഒരിക്കല്‍ സ്വന്തം പേര് തുന്നിയ ബന്ദ് ഗാല സ്യൂട്ട് അണിഞ്ഞെത്തിയ മോദിയുടെ ചിത്രങ്ങള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
ഗള്‍ഫ് രാജ്യവുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യയ്ക്ക് ലക്ഷ്യമുള്ളതിനാല്‍ പ്രധാനമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം രാജ്യം മുഴുവന്‍ ഉറ്റുനോക്കിയിരുന്നു. സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോദി ഒമാനുമായി സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇന്ത്യയെ 98 ശതമാനമെങ്കിലും കയറ്റുമതി തീരുവരഹിതമാക്കുന്ന വ്യാപാര കരാറാണിത്. കരാര്‍ പ്രകാരം ഈന്തപ്പഴം, മാര്‍ബിള്‍ തുടങ്ങിയ ഒമാന്‍ ഉല്‍പന്നങ്ങള്‍ക്കുള്ള തീരുവ ഇന്ത്യയും കുറയ്ക്കും.
Content Highlight; The ear accessory worn by PM Modi during his Oman visit has sparked curiosity and widespread discussion