ബിഡികെയുടെ രക്തദാന സേവനം മഹത്തരം: പിഎംഎ ഗഫൂർ

ബിഡികെ 2018 ൽ നടത്തിയ സ്നേഹ സംഗമത്തിൽ പിഎംഎ ഗഫൂർ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രഭാഷണം നടത്തിയിരുന്നു

ബിഡികെയുടെ രക്തദാന സേവനം മഹത്തരം: പിഎംഎ ഗഫൂർ
dot image

ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ ഇന്ത്യൻ ക്ലബ്ബിൽ സംഘടിപ്പിച്ച നൂറാമത് രക്തദാന ക്യാമ്പ് സന്ദർശിച്ച പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ പിഎംഎ ഗഫൂർ, ബിഡികെ രക്തദാന മേഖലയിൽ ചെയ്യുന്ന സേവനങ്ങൾ മഹത്തരമെന്ന് അഭിപ്രായപ്പെട്ടു. ഒരു തുള്ളി രക്തം ആയിരങ്ങൾക്കുള്ള ജീവപ്രതീക്ഷയാകുന്ന സേവനത്തിന്റെ സൗന്ദര്യമാണെണെന്നും രക്തം കുടിക്കുന്നവരുടെ കാലത്ത് രക്തം നൽകുന്ന കാഴ്ച മനോഹരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഡികെ 2018 ൽ നടത്തിയ സ്നേഹ സംഗമത്തിൽ പിഎംഎ ഗഫൂർ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രഭാഷണം നടത്തിയിരുന്നു. ഇത്തവണ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ പുസ്ത്കോത്സവത്തിൽ പങ്കെടുക്കുവാൻ ബഹ്‌റൈനിൽ എത്തിയപ്പോഴായിരുന്നു ബിഡികെ രക്തദാന ക്യാമ്പ് സന്ദർശിച്ചത്. പിഎംഎ ഗഫൂറിനും ബഹ്‌റൈൻ കേരളീയ സമാജത്തിനും ബിഡികെ ബഹ്‌റൈൻ ഭാരവാഹികൾ കൃതജ്ഞത അറിയിച്ചു.

Content Highlights: Bahrain BDK's blood donation service is great: PMA Ghafoor

dot image
To advertise here,contact us
dot image