

അഞ്ചാം ടി20യില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ. അഹമ്മദാബാദില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് നേടി. പവര്‍പ്ലേയില്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയും തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി തിലക് വര്‍മയും ഹാര്‍ദിക് പാണ്ഡ്യയും അര്‍ധ സെഞ്ച്വറി നേടി.
42 പന്തിൽ ഒരു സിക്സും 10 ഫോറുമടക്കം 73 റൺസെടുത്ത തിലക് വർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഹാര്‍ദിക് 16 പന്തില്‍ 54 റണ്‍സടിച്ചാണ് അതിവേഗം അര്‍ധ സെഞ്ച്വറി കണ്ടെത്തിയത്. അഞ്ച് വീതം സിക്‌സും ഫോറും സഹിതം 25 പന്തില്‍ 63 റണ്‍സെടുത്താണ് ഹാര്‍ദിക് മടങ്ങിയത്.
ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമയും ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. ഇരുവരും ഒന്നാം വിക്കറ്റിൽ 5.4 ഓവറിൽ 63 റൺസാണ് അടിച്ചുകൂട്ടിയത്. 21 പന്തിൽ 34 റൺസെടുത്ത അഭിഷേകിനെ കോർബിൻ ബോഷ് പുറത്താക്കി. പരമ്പരയിൽ ആദ്യമായി അവസരം ലഭിച്ച സഞ്ജു 22 പന്തിൽ രണ്ടു സിക്സും നാലു ഫോറുമടക്കം 37 റൺസെടുത്തു. ജോർജ് ലിൻഡെയുടെ പന്തിൽ ബൗൾഡായാണ് താരം പുറത്തായത്.
അതേസമയം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വീണ്ടും നിരാശപ്പെടുത്തി. ഏഴ് പന്തിൽ അഞ്ചു റൺസെടുത്താണ് സൂര്യ മടങ്ങിയത്. പിന്നാലെയാണ് തിലകിന്‍റെയും ഹാർദിക്കിന്‍റെയും വെടിക്കെട്ട് അരങ്ങേറിയത്. നാലാം വിക്കറ്റിൽ 105 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തു. മൂന്ന് പന്തിൽ 10 റൺസുമായി ശിവം ദുബെയും റണ്ണൊന്നും എടുക്കാതെ ജിതേഷ് ശർമയും പുറത്താകാതെ നിന്നു.
Content Highlights: India vs South Africa, 5th T20: Tilak Varma, Hardik Pandya Score Fiery Fifties As India Post Mammoth Total