മമ്മൂട്ടിയില്‍ നിന്നും കണ്ട് പഠിക്കേണ്ട കാര്യമാണ് അത്: എന്നെ വളരെ അധികം അത്ഭുതപ്പെടുത്തി; ഫൈസല്‍ അലി

വളരെ കൂൾ ആയിട്ട്, എന്നാല്‍ എല്ലാവരോടും വളരെ റെസ്പെക്റ്റും ആയിട്ടാണ് അദ്ദേഹം പെരുമാറുന്നത്

മമ്മൂട്ടിയില്‍ നിന്നും കണ്ട് പഠിക്കേണ്ട കാര്യമാണ് അത്: എന്നെ വളരെ അധികം അത്ഭുതപ്പെടുത്തി; ഫൈസല്‍ അലി
dot image

കളങ്കാവല്‍ സിനിമയുടെ ഷൂട്ടിങ്ങിന് രണ്ട് മാസം മാത്രമേ വേണ്ടിവന്നുള്ളുവെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ വർക്കുകള്‍ക്കായി ഒരു വർഷത്തോളം സമയം എടുത്തുവെന്ന് സിനിമാട്ടോഗ്രാഫർ ഫൈസല്‍ അലി. ഗ്രേഡിങ്ങിന് വേണ്ടി ഞാന്‍ തന്നെ ഒരുപാട് സമയം ഇരുന്നു. സാധാരണ ഗതിയില്‍ ഇത്രയധികം സമയം ഞാന്‍ ചെലവഴിക്കാറില്ല. എന്‍റെ ജീവിതത്തില്‍ തന്നെ ഗ്രേഡിങ്ങിന് ഞാന്‍ ഇത്രയധികം സമയം പോയി ഇരുന്നിട്ടുള്ള മറ്റ് ചിത്രങ്ങളില്ല. ഈ ചിത്രത്തിന്‍റെ ഔട്ട് എനിക്ക് അത്രയും പ്രധാനപ്പെട്ടതായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഷൂട്ടിങ് തുടങ്ങി ഒരു പത്ത്-പതിനഞ്ച് ദിവസത്തിനൊക്കെ ശേഷമാണ് മമ്മൂട്ടി ജോയിൻ ചെയ്യുന്നത്. അതുവരെ വിനായകൻ സാറിനെ വെച്ചിട്ടാണ് പോയിക്കൊണ്ടിരുന്നത്. ഒരു ദിവസം രാവിലെ മമ്മൂട്ടി സർ വന്ന് എല്ലാവരെയും വിളിച്ച് മമ്മൂട്ടി കമ്പനിയുടെ ഒരു ക്യാപ് വെച്ച് തന്നു. പിന്നീട് ഷൂട്ടിങ് തുടങ്ങി. വേറെ ഇഷ്യൂസ് ഒന്നുമില്ല, ആള് വളരെ കൂൾ ആണ്, ആദ്യം എല്ലാവരും പറഞ്ഞിരുന്നത് പുള്ളി ഭയങ്കര ചൂടനാണ്, ഭയങ്കര പ്രശ്നമാണ് എന്നൊക്കെയായിരുന്നു. അതുകൊണ്ട് തന്നെ എനിക്കും ഒരു ചെറിയൊരു ആശങ്ക ഉണ്ടായിരുന്നു. പക്ഷേ എനിക്ക് അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്നും യാതൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല.

വളരെ കൂൾ ആയിട്ട്, എന്നാല്‍ എല്ലാവരോടും വളരെ റെസ്പെക്റ്റും ആയിട്ടാണ് അദ്ദേഹം പെരുമാറുന്നത്. അത് എങ്ങനെയാണ് എന്നൊന്നും എനിക്ക് പറയാന്‍ ആകില്ല. ഫസ്റ്റ് ഷോട്ട് തൊട്ട് എൻഡ് ഷോട്ട് വരെ ഭയങ്കരമായിട്ട് സഹകരിച്ചു. നമ്മളെയൊക്കെ വളരെ കംഫർട്ടബിൾ ആക്കി കൊണ്ടുപോകുന്ന ഒരു രീതിയായിരുന്നു. അത് പറയാതിരിക്കാൻ പറ്റില്ലെന്നും ഫൈസല്‍ അലി പറയുന്നു. കൗമുദി മൂവീസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില ഷോട്ടുകളൊക്കെ നമുക്ക് വന്നു ചേരുന്നതാണ്. ട്രെയിലറിൽ ഒക്കെ യൂസ് ചെയ്തിരിക്കുന്ന ഒരു ഷോട്ട് ഉണ്ട്. ഞങ്ങള്‍ വേറെ ഒരു ഷോട്ടിനു വേണ്ടി സെറ്റ് ചെയ്തിരിക്കുന്ന ഒരു സമയമായിരുന്നു. അപ്പോള്‍ അദ്ദേഹം മൊബൈൽ നോക്കികൊണ്ട് ഒരു മതിലിൽ ചാരി ഇരുന്നപ്പോഴാണ് പെട്ടെന്ന് ആ ഷോട്ട് കൊള്ളാം എന്ന് തോന്നുന്നതും അത് എടുക്കുന്നതും. സിഗരറ്റ് വലിയും ഈ പുക വിടുന്നതുമൊക്കെ സ്ക്രിപ്റ്റിൽ ഉള്ളതാണ്.

പക്ഷെ അദ്ദേഹം തന്നെയാണ് പുക കറക്റ്റ് ആയിട്ട് വട്ടത്തില്‍ വിടുന്നത്. സിഗരറ്റ് വലിച്ച് പുക വിടണം എന്നാണ് സംവിധായകന്‍ പറഞ്ഞത്. ബാക്കിയുള്ള കാര്യങ്ങളൊക്കെ അദ്ദേഹം സ്വന്തം ചെയ്യുന്നതാണ്. ഇൻറർവൽ പഞ്ച് എന്ന് പറയുന്നത് ആ സിനിമയുടെ ഹൈ ആണ്. ഫസ്റ്റ് ഷോട്ടിൽ അദ്ദേഹം സിഗരറ്റ് വലിച്ച് റൗണ്ട് ചെയ്ത് പുകവിട്ടു. പുള്ളി ഒരു ക്യാരക്ടറിലേക്ക് കയറുന്ന ഒരു പ്രോസസ് ഉണ്ടല്ലോ. അത് അദ്ദേഹത്തില്‍ നിന്നും കണ്ട് പഠിക്കേണ്ടതാണ്. മൈന്യൂട്ട് ആക്ടിങ്ങിന്റെ ഒക്കെ വേറൊരു ലെവലാണ് മമ്മൂട്ടി.

ഒരു സ്ത്രീയായിട്ട് സംസാരിക്കുന്നത് പോലെ അല്ല വേറൊരു സ്ത്രീയുമായിട്ട് അദ്ദേഹം സംസാരിക്കുന്നത്. അവിടെയുള്ള അയാളുടെ ലുക്ക്, നോട്ടം, ചിരി, മറ്റ് കാര്യങ്ങളെല്ലാം എന്റയർലി ഡിഫറന്റ് ആണ്. ഇവിടെ കാണുന്ന ഒരാളല്ല ആ സീനിൽ വരുന്നത് ചിലപ്പോൾ ഉച്ചക്ക് എടുക്കുന്നതിനുശേഷം വൈകിട്ട് എടുക്കുന്ന സീൻ ആയിരിക്കും. അത് എന്നെ വളരെയധികം അത്ഭുതപ്പെടുത്തിയ ഒരു കാര്യമാണ്.

Content Highlights: Mammootty Is A Role Model: People Should Watch And Learn: Faisal Ali Says He Was Surprised

dot image
To advertise here,contact us
dot image