

ടോക്യോ: ജപ്പാനിൽ ശക്തമായ ഭൂചലനം. 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ജപ്പാന്റെ വടക്കൻ തീരങ്ങളിലുണ്ടായതെന്ന് ജപ്പാനിലെ ഭൂകമ്പ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി. മൂന്ന് മീറ്ററിലധികം ഉയരമുള്ള തിരമാലയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
നവംബർ ഒമ്പതിനും ജപ്പാനിലെ വടക്കൻ തീരമേഖലയിൽ വൻ ഭൂചലനമുണ്ടായിരുന്നു. അന്ന് റിക്ടർ സ്‌കെയിലിൽ 6.7 തീവ്രതയാണ് രേഖപ്പെടുത്തിയത്.
Content Highlights : earth quake at jappan's Northern coast, Tsunami Alert