FBI മേധാവി ഗേൾഫ്രണ്ടിനായി ജെറ്റ് ഉപയോഗിച്ചെന്ന് ആരോപണം! ക്ലീൻചിറ്റ് നൽകി ട്രംപ്

എഫ്ബിഐ മേധാവിയുടെ കാലാവധി പത്തു വർഷമാണ്

FBI മേധാവി ഗേൾഫ്രണ്ടിനായി ജെറ്റ് ഉപയോഗിച്ചെന്ന് ആരോപണം! ക്ലീൻചിറ്റ് നൽകി ട്രംപ്
dot image

വാഷിങ്ടൺ: ഗേൾഫ്രണ്ടിന് വേണ്ടി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ കാഷ് പട്ടേൽ SWAT (പൊലീസ് യൂണിറ്റ്) ഏജന്റുമാരെയും മറ്റ് സർക്കാർ സേവനങ്ങളെയും ഉപയോഗിച്ചെന്ന ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. കാഷ് പട്ടേൽ അദ്ദേഹത്തിന്റെ കടമ നന്നായാണ് ചെയ്യുന്നതെന്നാണ് ട്രംപിന്റെ പ്രതികരണം.

Accusation against Kash Patel
Kash Patel with his Girl Friend

വ്യക്തിപരമായ ആവശ്യങ്ങൾക്ക് കാഷ് പട്ടേൽ GV ജെറ്റ് ഉപയോഗിക്കുകയും SWAT ഉദ്യോഗസ്ഥരെ പ്രണയിനിയുടെ സുരക്ഷയ്ക്കായി ചുമതല ഏൽപ്പിക്കുകയും ചെയ്‌തെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇതോടെ പട്ടേലിനെ തൽസ്ഥാനത്ത് നിന്നും ഒഴിവാക്കാന്‍ ട്രംപ് തീരുമാനിച്ചു എന്നായിരുന്നു ഏറ്റവും ഒടുവിൽ പുറത്ത് വന്ന വാർത്ത. എന്നാൽ പട്ടേലിനെ പുറത്താക്കുന്നുവെന്ന വാർത്ത കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ് വക്താവ് കരോളിൻ ലിയാവിറ്റ് ട്രംപും പട്ടേലും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചു.

പട്ടേലിനെ പുറത്താക്കുന്ന വാർത്ത വന്നതിന് പിന്നാലെ ട്രംപും പട്ടേലും കൂടിക്കാഴ്ച നടത്തിയെന്നും വാർത്ത കണ്ട ട്രംപ് പൊട്ടിച്ചിരിച്ചു കൊണ്ട് ഇത് തീർത്തും വ്യാജമാണെന്നാണ് പറഞ്ഞതെന്നും വൈറ്റ് ഹൗസ് വക്താവ് എക്‌സ് പോസ്റ്റിൽ പറയുന്നു. ഒരുമിച്ചൊരു ചിത്രമെടുത്ത് നിങ്ങൾ എത്ര നന്നായാണ് പ്രവർത്തിക്കുന്നതെന്ന് കാണിച്ചുകൊടുക്കാമെന്ന് ട്രംപ് പട്ടേലിനോട് പറഞ്ഞുവെന്നും എക്സ് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

എഫ്ബിഐ മേധാവിയുടെ കാലാവധി പത്തു വർഷമാണ്. വിശ്വസ്തനായ പട്ടേലിനെതിരെ ഉയരുന്ന ആരോപണങ്ങളെ തുടർന്ന് വരും മാസങ്ങളിൽ തൽസ്ഥാനത്ത് നിന്നും ഒഴിവാക്കാനാണ് ട്രംപ് തീരുമാനിച്ചിരിക്കുന്നതെന്നാണ് MS NOW എന്ന ന്യൂസ് ഔട്ട്‌ലെറ്റ് റിപ്പോർട്ട് ചെയ്തത്. പട്ടേലിന് പകരം FBI കോ ഡെപ്യൂട്ടി ഡയറക്ടർ ആൻഡ്രൂ ബെയ്‌ലിയെ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
Content Highlights: Trump's response to Kash Patel's removal from FBI Director post

dot image
To advertise here,contact us
dot image