അഞ്ച് പേർ പൂജ്യത്തിന് പുറത്ത്; 133ന് ഓൾഔട്ട്; കിവീസിനെതിരെ നാണംകെട്ട് ഇന്ത്യ എ

ന്യൂസിലാൻഡ് എ ടീമിനെതിരായ ടെസ്റ്റ് സന്നാഹത്തിൽ നാണം കെട്ട് ഇന്ത്യ

അഞ്ച് പേർ പൂജ്യത്തിന് പുറത്ത്;   133ന് ഓൾഔട്ട്; കിവീസിനെതിരെ നാണംകെട്ട് ഇന്ത്യ എ
dot image

ന്യൂസിലാൻഡ് എ ടീമിനെതിരായ ടെസ്റ്റ് സന്നാഹത്തിൽ നാണം കെട്ട് ഇന്ത്യ. വെറും 113 റൺസിന് ആദ്യ ഇന്നിങ്സിൽ ഓൾ ഔട്ടായിരിക്കുകയാണ് ഇന്ത്യ. അഞ്ച് പേർ മടങ്ങിയത് ഡക്കായി.

കെ.എൽ. രാഹുൽ, സായി സുദർശൻ, വാഷിങ്ടൺ സുന്ദർ, ആകാശ് ദീപ്, മുകേഷ് ചൗധരി. ക്യാപ്റ്റൻ ധ്രുവ് ജുറൽ മടങ്ങിയത് ഒരു റൺമാത്രം സംഭാവന ചെയ്താണ്.

44 റൺസെടുത്ത് പുറത്താകാതെ നിന്ന യാഷ് റത്തോഡാണ് പേരിനെങ്കിലും മാനം കാത്തത്. ദേവ്ദത്ത് പടിക്കൽ 32 റൺസെടുത്തു. അഞ്ച് വിക്കറ്റെടുത്ത സിമോൺ കീനും മൂന്ന് വിക്കറ്റെടുത്ത സാക് ഗിബ്‌സണുമാണ് ബേർട്ട് സട്ട്ക്ലിഫ് സ്‌റ്റേഡിയത്തിൽ ഇന്ത്യയെ തകർത്തത്.

ഇന്ത്യൻ ടീമിന്റെ ടിട്വന്റി പരമ്പര ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ ആദ്യത്തേതിൽ ഇന്ത്യ ജയിച്ചുകഴിഞ്ഞു. അഞ്ച് മത്സരങ്ങളുള്ള ഏകദിന പരമ്പര നവംബർ നാലിന് ആരംഭിക്കും. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര നവംബർ 19നും.

Content Highlights:india a vs new zealand a 1st unofficial test collapse five ducks

dot image
To advertise here,contact us
dot image