ഗാസയിൽ ആശുപത്രികളെ വിടാതെ ഇസ്രയേൽ; ഇതുവരെ ആക്രമിച്ചത് 38 ആശുപത്രികൾ, കൊല്ലപ്പെട്ടത് 1000ത്തിലധികം പ്രവർത്തകർ

പെട്രോള്‍ അനുവദിച്ചില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ ആശുപത്രികള്‍ അടച്ചിടേണ്ടി വരുമെന്നും മുന്നറിയിപ്പ്

ഗാസയിൽ ആശുപത്രികളെ വിടാതെ ഇസ്രയേൽ; ഇതുവരെ ആക്രമിച്ചത് 38 ആശുപത്രികൾ, കൊല്ലപ്പെട്ടത് 1000ത്തിലധികം പ്രവർത്തകർ
dot image

ഗാസ: ആക്രമണം ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ സംവിധാനത്തെ കൂടുതലായി ലക്ഷ്യം വെച്ച് ഇസ്രയേല്‍. ഗാസ സിറ്റിയിലെ പ്രധാന ആരോഗ്യ കേന്ദ്രത്തെ ഇസ്രയേല്‍ ആക്രമിച്ചു. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായി പലസ്തീനിയന്‍ മെഡിക്കല്‍ റിലീഫ് സൊസൈറ്റിയായ വഫ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉപകരണങ്ങളും മരുന്നുകളും ഒഴിപ്പിക്കാന്‍ ശ്രമിച്ച ആരോഗ്യ പ്രവര്‍ത്തകരെ ഇസ്രയേല്‍ സൈന്യം തടഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗാസ സിറ്റിയിലെ തല്‍ അല്‍ ഹവ പ്രദേശം സൈന്യം ഉപരോധിക്കുകയാണെന്നും ഷാതി അഭയാര്‍ത്ഥി ക്യാമ്പിലെ ക്ലിനിക്ക് സൈന്യം നശിപ്പിച്ചതായും വഫ റിപ്പോര്‍ട്ട് ചെയ്യുന്നു.

Gaza city
ഗാസ സിറ്റിയിൽ നിന്ന് പലായനം ചെയ്യുന്നവർ

2023 ഒക്ടോബര്‍ ഏഴിന് ആക്രമണം ആരംഭിച്ചത് മുതല്‍ ഇതുവരെ 38 ആശുപത്രികളാണ് ഇസ്രയേല്‍ ആക്രമിച്ചതെന്ന് ഗാസ മുനമ്പിലെ ആരോഗ്യമന്ത്രാലയത്തിലെ ഡയറക്ടര്‍ ജനറല്‍ മുനിര്‍ അല്‍ ബുര്‍ഷ് വ്യക്തമാക്കി. കുറഞ്ഞത് 1723ഓളം ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്നും അദ്ദേഹം അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയോട് വ്യക്തമാക്കി. ഗാസ സിറ്റിയിലെ കുട്ടികളുടെ ആശുപത്രിയായ അല്‍ റാന്തിസി ചില്‍ഡ്രന്‍സ് ആശുപത്രിയും ഷെയ്ഖ് ഹമാദ് ആശുപത്രിയും ഇപ്പോള്‍ പ്രവര്‍ത്തനഹരിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാസയിലേക്കുള്ള ഇന്ധനത്തിനും മറ്റ് അവശ്യ വസ്തുക്കള്‍ക്കും ഏര്‍പ്പെടുത്തിയ ഉപരോധം വലിയ ദുരന്തം വരുത്തിവെക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പെട്രോള്‍ അനുവദിച്ചില്ലെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ ആശുപത്രികള്‍ അടച്ചിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

'ആശുപത്രികളില്‍ ഇന്ധനം കുറയുന്നതിനാല്‍ വളരെ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രികള്‍ അടച്ചു പൂട്ടേണ്ടി വരും. ഗാസ മുനമ്പിലെ അവശേഷിക്കുന്ന പ്രവര്‍ത്തനക്ഷമമായ ആശുപത്രികളിലെ ഇന്ധന ക്ഷാമം അത്യന്തം അപകടപരമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കും', ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Content Highlights: Israel killed more than 1000 health workers in Gaza since attack

dot image
To advertise here,contact us
dot image