ബഹ്റൈൻ പ്രതിഭ മനാമ മേഖല സെൻട്രൽ മാർക്കറ്റ് യൂണിറ്റിന് പുതിയ ഭാരവാഹികൾ

പുതുതായി ചുമതലയേറ്റ യൂണിറ്റ് സെക്രട്ടറി ശ്രീജിഷ് വടകര സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു

ബഹ്റൈൻ പ്രതിഭ മനാമ മേഖല സെൻട്രൽ മാർക്കറ്റ് യൂണിറ്റിന് പുതിയ ഭാരവാഹികൾ
dot image

ബഹ്റൈൻ പ്രതിഭയുടെ മനാമ മേഖല സെൻട്രൽ മാർക്കറ്റ് യൂണിറ്റ് സമ്മേളനം 19/09/2025 ൽ വിനോദ് വി നഗറിൽ (MCMA) വെച്ച് നടന്നു. ഷാലറ്റ് മനോജ് പോൾ സ്വാഗത ഗാനം ആലപിച്ചു തുടങ്ങിയ ചടങ്ങിൽ, അമുദി സിദ്ദിഖ് സ്വാഗതവും പ്രതീപൻ അധ്യക്ഷത വഹിക്കുകയും ചെയ്തു. സുലേഷ് വി കെ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ, സൗമ്യ പ്രതീപ് അനുശോചന പ്രമേയവും ശ്രീജിഷ് വടകര രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.

യൂണിറ്റ് സെക്രട്ടറി നൂബിൻ അൻസാരി കഴിഞ്ഞ രണ്ട് വർഷത്തെ യൂണിറ്റ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും മേഖല കമ്മറ്റി അംഗം സുരേഷ് വയനാട് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടർന്നു രക്ഷാധികാരി സമതി അംഗം സുബൈർ കണ്ണൂർ, സെൻട്രൽ മാർക്കറ്റ് രക്ഷാധികാരി നജീബ് മീരാൻ, കേന്ദ്ര മെംബർഷിപ്പ് സെക്രട്ടറി അനീഷ് കരിവള്ളൂർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. നിലവിലെ യൂണിറ്റ് സെക്രട്ടറി 2025 - 2027 വർഷ കാലത്തെ പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി പാനൽ അവതരിപ്പിക്കുകയും സമ്മേളനം അംഗീകരിക്കുകയും ചെയ്തു. പുതിയ എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്ന ആദ്യ മീറ്റിങ്ങിൽ തിരഞ്ഞെടുത്ത ഭാരവാഹികളെ മേഖല കമ്മറ്റി അംഗം ജീവൻ കല്ലറ സമ്മേളന സദസിനെ അറിയിച്ചു.

ശ്രീജീഷ് വടകര യൂണിറ്റ് സെക്രട്ടറിയും അമുദി സിദ്ധിക് യൂണിറ്റ് പ്രസിഡന്റും ഷമീർ ചല്ലിശ്ശേരി മെംബർഷിപ്പ് സെക്രട്ടറിയും റമീസ് (വൈസ് പ്രസിഡന്റ്) ഷാഹിർ ഷാജഹാൻ ( ജോയിന്റ് സെക്രട്ടറി) സൈനൽ കൊയിലാണ്ടി (അസിസ്റ്റന്റ് മെംബർഷിപ്പ് സെക്രട്ടറി ) മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ രതീഷ് ചെറുകുന്ന്, അക്ബർ, ആഷിക്ക് റഹ്മാൻ, ഷറീജ്, സൗമ്യ പ്രതീപ്, സമീറ അമുദി, ജെസിയ. ജെ, നൂബിൻ അൻസാരി (ക്ഷണിതാവ്) എന്നിങ്ങനെ സമ്മേളനം തിരഞ്ഞെടുത്തു.

പുതുതായി ചുമതലയേറ്റ യൂണിറ്റ് സെക്രട്ടറി ശ്രീജിഷ് വടകര സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. തുടർന്ന് മേഖല സമ്മേളന പ്രതിനിധികളെ പ്രഖ്യാപിച്ചു. 61 മെമ്പർമാരും 11 അസ്സോസിയേറ്റ് മെമ്പർമാരും ഉൾപ്പടെ 72 പേർ സമ്മേളനത്തിൽ പങ്കെടുത്തു.

Content Highlights: Bahrain Pratibha Manama Region Central Market Unit appoints new officers

dot image
To advertise here,contact us
dot image