പാശ്ചാത്യ രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചത് ഹമാസിനുള്ള പ്രതിഫലം; യുഎന്നിന് പ്രസക്തിയില്ല: ട്രംപ്

ചൈനയും ഇന്ത്യയുമാണ് റഷ്യയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതെന്നും യുക്രൈനെതിരായ യുദ്ധത്തില്‍ ചൈനയും ഇന്ത്യയും സഹായിക്കുന്നുവെന്നും ട്രംപ്

പാശ്ചാത്യ രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചത് ഹമാസിനുള്ള പ്രതിഫലം; യുഎന്നിന് പ്രസക്തിയില്ല: ട്രംപ്
dot image

ജനീവ: ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തിലും ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്ന വാദം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ചെന്നും തനിക്ക് നൊബേല്‍ സമ്മാനം നല്‍കണമെന്ന് ഏല്ലാവരും പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2020ന് ശേഷം ആദ്യമായാണ് ട്രംപ് യുഎന്നില്‍ സംസാരിക്കുന്നത്.

ഗാസയിലെ വെടിനിര്‍ത്തലിന് വേണ്ടി ആഴത്തില്‍ പ്രവര്‍ത്തിക്കുകയാണെന്നും ട്രംപ് പറഞ്ഞു. 'ഗാസയിലെ യുദ്ധം ഉടന്‍ അവസാനിപ്പിക്കണം. നമ്മള്‍ അത് നിര്‍ത്തണം. നമ്മള്‍ സമാധാന ചര്‍ച്ച നടത്തേണ്ടതുണ്ട്. ബന്ദികളെ തിരികെ കൊണ്ടുവരേണ്ടതുണ്ട്. 38 മൃതദേഹങ്ങളും നമ്മള്‍ക്ക് വേണം. സമാധാനം സ്ഥാപിക്കാനുള്ള ന്യായമായ വാഗ്ദാനങ്ങള്‍ ഹമാസ് ആവര്‍ത്തിച്ച് നിരസിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാശ്ചാത്യ രാജ്യങ്ങള്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചത് ഹമാസിനുള്ള പ്രതിഫലമാണ്', അദ്ദേഹം പറഞ്ഞു.

Trump and Melania Trump
ഡൊണാൾഡ് ട്രംപും മെലാനിയ ട്രംപും യുഎൻ ഹെഡ്ക്വാർട്ടേഴ്സിലേക്ക് വരുന്നു

ഇന്ത്യയ്‌ക്കെതിരെയും ട്രംപ് പറഞ്ഞു. ചൈനയും ഇന്ത്യയുമാണ് റഷ്യയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതെന്നും യുക്രൈനെതിരായ യുദ്ധത്തില്‍ ചൈനയും ഇന്ത്യയും സഹായിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയ്‌ക്കെതിരെയും ട്രംപിന്റെ പ്രസംഗത്തില്‍ പരാമര്‍ശമുണ്ടായി.
യുഎസിലേക്ക് അനധികൃതമായി വരുന്നവരെ യുഎന്‍ സംരക്ഷിക്കുന്നുവെന്ന് ട്രംപ് പറഞ്ഞു.

ലോകത്തെ നയിക്കേണ്ടത് അമേരിക്കയാണെന്നും യുഎന്നിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഐക്യരാഷ്ട്ര സഭയ്ക്ക് പകരം എനിക്ക് ഇക്കാര്യങ്ങള്‍ ചെയ്യേണ്ടി വന്നത് വളരെ മോശമാണ്. ഒരു കാര്യത്തിലും ഐക്യരാഷ്ട്ര സഭ സഹായിച്ചിട്ടില്ല. എന്താണ് യുഎന്നിന്റെ പ്രസക്തി? ഐക്യരാഷ്ട്ര സഭയ്ക്ക് വലിയ സാധ്യതയുണ്ട്. ശക്തമായ ഒരു കത്തെഴുതുക എന്നതാണ് അവര്‍ ചെയ്യുന്നത്. ആ കത്ത് അവര്‍ പിന്തുടരാറുമില്ല', ട്രംപ് പറഞ്ഞു.

Content Highlights: Donald Trump about Gaza and otehr wars in UN

dot image
To advertise here,contact us
dot image