സ്വർണ വില മുന്നോട്ടുതന്നെ; യുഎഇയിൽ ഈ വർഷം രേഖപ്പെടുത്തിയത് 45 ശതമാനത്തിന്റെ വർദ്ധന

ഈ മാസം മാത്രം ഏകദേശം 10 ശതമാനം വില ഉയർന്നു.

സ്വർണ വില മുന്നോട്ടുതന്നെ; യുഎഇയിൽ ഈ വർഷം രേഖപ്പെടുത്തിയത് 45 ശതമാനത്തിന്റെ വർദ്ധന
dot image

യുഎഇയിൽ സ്വർണ വിലയിൽ വീണ്ടും വർദ്ധന. ഒരു ഔൺസ് സ്വർണത്തിന് 3,800 ഡോളറിന് മുകളിലാണ് യുഎഇയിൽ സ്വർണ വില. ഈ വർഷം ഇതുവരെ യുഎഇയിൽ സ്വർണവിലയിൽ ഏകദേശം 45 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. യുഎഇയിൽ കഴിഞ്ഞ നാലാഴ്ചയ്ക്കിടെ സ്വർണ്ണത്തിന് 45 ദിർഹമാണ് വില വർധിച്ചത്. ഈ മാസം മാത്രം ഏകദേശം 10 ശതമാനം വില ഉയർന്നു.

ഇന്ന് വൈകുന്നേരം യുഎഇയിലെ സ്വർണ വില പുതിയ റെക്കോർഡിലെത്തി. 22-കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 422 ദിർഹവും 50 ഫിൽസുമാണ് വില. 24-കാരറ്റ് സ്വർണത്തിന് 456 ദിർഹവും 25 ഫിൽസുമായി വില വർദ്ധിച്ചു. ഇന്നലത്തെ വിലയെ അപേക്ഷിച്ച് എട്ട് ദിർഹമിൻ്റെ വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ സ്വർണം വാങ്ങുന്നതിൽ പല ഉപഭോക്താക്കളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

അതിനിടെ തിങ്കളാഴ്ച വൈകുന്നേരം ഇന്ത്യൻ വിപണിയിൽ 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് ഏകദേശം 11,569 രൂപയും 22 കാരറ്റ് സ്വർണത്തിന് ഏകദേശം 10,605 രൂപയുമായിരുന്നു വില. ആഗോള സാമ്പത്തിക നീക്കങ്ങളും നിക്ഷേപകരുടെ മനോഭാവവുമാണ് ഈ വിലവർധനവിന് പിന്നിലെ പ്രധാന കാരണങ്ങൾ.

ചൈനയുടെ സെൻട്രൽ ബാങ്ക് മറ്റ് രാജ്യങ്ങളുടെ സ്വർണ ശേഖരം സൂക്ഷിക്കാൻ തയ്യാറാണെന്ന് അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ നീക്കം, ആഗോള സ്വർണ വിപണിയിൽ ചൈനയുടെ സ്വാധീനം വർദ്ധിപ്പിക്കുകയും നിലവിലെ വിലവർധനവിന് കൂടുതൽ വേഗത നൽകുകയും ചെയ്യുന്നു.

Content Highlights: Gold prices continue to rise in the UAE; 45 percent increase recorded this year

dot image
To advertise here,contact us
dot image