ലൈസൻസില്ലാതെ സ്വകാര്യ പരിശീലനം പ്രവർത്തനങ്ങൾ പാടില്ല; മുന്നറിയിപ്പുമായി ഒമാൻ

തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുള്ള ലൈസന്‍സ് ഇല്ലാത സ്വകാര്യ പരിശീലനം നടത്തുന്നത് ഗുരുതരമായ കുറ്റമാണെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു

ലൈസൻസില്ലാതെ സ്വകാര്യ പരിശീലനം പ്രവർത്തനങ്ങൾ പാടില്ല; മുന്നറിയിപ്പുമായി ഒമാൻ
dot image

ഒമാനില്‍ ലൈസന്‍സില്ലാതെ സ്വകാര്യ പരിശീലനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി തൊഴില്‍ മന്ത്രാലയം. നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ഒമാനില്‍ ലൈസന്‍സില്ലാതെ സ്വകാര്യ പരിശീലന സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന വ്യക്തികളും സ്ഥാപനങ്ങളും നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നാണ് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നത്.

വിവിധ വിഷയങ്ങളിലുള്ള പരിശീലന പരിപാടികള്‍, കോഴ്സുകള്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ തരത്തിലുമുള്ള സ്വകാര്യ പരിശീലന പ്രവര്‍ത്തനങ്ങങ്ങളും ഇതിന്റെ പരിധിയില്‍ വരും. സ്വകാര്യ പരിശീലന സ്ഥാപനങ്ങള്‍ ഡയറക്ടറേറ്റ് ജനറലില്‍നിന്ന് ആവശ്യമായ ലൈസന്‍സുകളും ഔദ്യോഗിക അംഗീകാരങ്ങളും നേടിയിരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുള്ള ലൈസന്‍സ് ഇല്ലാത സ്വകാര്യ പരിശീലനം നടത്തുന്നത് ഗുരുതരമായ കുറ്റമാണെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു. ഇത്തരം സ്ഥാപനങ്ങള്‍ പിഴ ചുമത്തല്‍, പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവെക്കല്‍, നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് റഫര്‍ ചെയ്യല്‍ തുടങ്ങിയ നടപടികള്‍ നേരിടേണ്ടി വരും. കുറ്റകൃത്യത്തിന്റെ തോത് അനുസരിച്ച് ശിക്ഷയും വര്‍ദ്ധിക്കും. ഗുണനിലവാരവും അംഗീകൃത മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കി വിപണിയെ സുതാര്യമാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

നേരിട്ടും ഓണ്‍ലൈനിലൂടെയും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം തൊഴില്‍ മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും ആകുന്നതോടെ സേവനങ്ങളുടെ ഗുണനിലവാരം വലിയ തോതില്‍ ഉയരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Ministry of Labour issues warning on unlicensed private training activities

dot image
To advertise here,contact us
dot image