ഇന്ത്യ ജയിച്ച 1983 ലോകകപ്പ് ഫൈനല്‍ നിയന്ത്രിച്ചു; വിഖ്യാത അംപയര്‍ ഡിക്കി ബേര്‍ഡ് വിടവാങ്ങി

വിഖ്യാത അംപയര്‍ ഡിക്കി ബേര്‍ഡ് അന്തരിച്ചു.

ഇന്ത്യ ജയിച്ച 1983 ലോകകപ്പ് ഫൈനല്‍ നിയന്ത്രിച്ചു; വിഖ്യാത അംപയര്‍ ഡിക്കി ബേര്‍ഡ് വിടവാങ്ങി
dot image

വിഖ്യാത അംപയര്‍ ഡിക്കി ബേര്‍ഡ് അന്തരിച്ചു. 92ആം വയസ്സില്‍ ഇംഗ്ലണ്ടിലായിരുന്നു അന്ത്യം. കാൽ നൂറ്റാണ്ടോളം നീണ്ടുനിന്ന അംപയർ കരിയറിൽ 66 ടെസ്റ്റും 76 ഏകദിനവും നിയന്ത്രിച്ചു. മൂന്ന് ലോകകപ്പ് ഫൈനലുകളില്‍ അംപയര്‍ ആയി.

93 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ബേര്‍ഡിന് പരിക്ക് കാരണം കരിയര്‍ ഉപേക്ഷിക്കേണ്ടി വന്നു. തുടര്‍ന്ന് അംപയറിംഗിലേക്ക് മാറി. ഇന്ത്യ ജയിച്ച 1983 ലോകകപ്പ് ഫൈനലിലും കളി നിയന്ത്രിച്ചു. 1996ല്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ആയിരുന്നു വിടവാങ്ങല്‍ മത്സരം. നിര്യാണത്തില്‍ ക്രിക്കറ്റ് ലോകത്തെ പ്രമുഖർ ആദരാഞ്ജലി അര്‍പ്പിച്ചു.

Content Highlights: Legendary umpire Dickie Bird passes away at 92

dot image
To advertise here,contact us
dot image