
ഐഫോണിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കനം കുറഞ്ഞ സ്മാര്‍ട്ട് ഫോണ്‍. ഐഫോണ്‍ എയറിന് ആപ്പിള്‍ നല്‍കിയ വിശേഷണം ഇങ്ങനെയായിരുന്നു. വെറും 5.6 എംഎം മാത്രമാണ് ഐഫോണ്‍ എയറിന്റെ കനം. അതുകൊണ്ടുതന്നെ ബെന്‍ഡ് ടെസ്റ്റുകളില്‍ ഈ ഫോണിന്റെ പ്രകടനം എങ്ങനെയായിരിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയായിരുന്നു ആപ്പിള്‍ പ്രേമികള്‍.
ഇപ്പോഴിതാ കഠിനമായ ജെറി റിഗ് എവരിതിങ് ടെസ്റ്റിലൂടെ ഐഫോണ്‍ എയര്‍ കാണിച്ചുതരികയാണ് യുട്യൂബര്‍. ടെക് ഉപകരണങ്ങളുടെ ഉറപ്പും കരുത്തുമെല്ലാം ആ ഉപകരണങ്ങളെ വളച്ചും തകര്‍ക്കുമെല്ലാം പരിശോധിക്കുന്ന അമേരിക്കന്‍ യൂട്യൂബറാണ് ജെറി റിഗ് എവ്‌രിത്തിങ് എന്ന സാക്ക് നെല്‍സണ്‍. ഒട്ടേറെ ഐഫോണ്‍ മോഡലുകള്‍ ജെറി റിഗ് എവരിതിങ് ടെസ്റ്റില്‍ നേരത്തേ പരാജയപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ പിറകില്‍ നിന്ന് വളയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും യുട്യൂബറുടെ ആ ശ്രമം പരാജയപ്പെടുകയും ഫോണിന്റെ ക്ഷമതയില്‍ അദ്ദേഹം ആകൃഷ്ടനാവുകയുമാണ്. ഫോണിന് ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാകുന്നില്ല. അതേസമയം മുന്നില്‍ നിന്ന് ഫോണ്‍ വളയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ചെറിയ തോതില്‍ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ട്, എന്നാല്‍ പാനല്‍ അതിന്റെ യഥാര്‍ഥ രൂപത്തിലേക്ക് മടങ്ങിവരുന്നത് യുട്യൂബര്‍ കാണിക്കുന്നുണ്ട്. ഇതും പോസിറ്റീവ് ഫലമാണ് നല്‍കിയിരിക്കുന്നത്.
തുടര്‍ന്ന് ടെസ്റ്റ് അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ്. ഇത്തവണ, ഫോണിന്റെ മധ്യത്തില്‍ യുട്യൂബര്‍ ബലം ചെലുത്തുന്നുണ്ട്. അപ്പോഴാണ് ഫോണിന്റെ ഗ്ലാസ് പൊട്ടിപ്പോകുന്നത്, ഫ്രെയിമിനും ചെറിയ രീതിയില്‍ വളവ് ഉണ്ടാകുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് ബാക്ക് പാനല്‍ പഴയ ആകൃതിയിലേക്ക് മടങ്ങുകയും ഫോണ്‍ പ്രവര്‍ത്തിക്കുകയും ചെയ്തു.
ടൈറ്റാനിയം ഉപയോഗിച്ചാണ് ഐഫോണ്‍ എയര്‍ ആപ്പിള്‍ നിര്‍മിച്ചിരിക്കുന്നത്. ശക്തിയേറിയ ലോഹം ഉപയോഗിച്ചതിനാല്‍ ജെറി റിഗ് എവരിതിങ് ബെന്‍ഡിങ് ടെസ്റ്റ് അതിജീവിക്കാന്‍ കഴിവുള്ളതാണ് ഐഫോണ്‍ എയര്‍. എന്നാല്‍ സ്‌ക്രാച്ച് ടെസ്റ്റില്‍ മറ്റൊരു കഥയാണ് ഐഫോണ്‍ പറയുന്നത്. ആപ്പിളിന്റെ സെറാമിക് ഷീല്‍ഡ് 2 സ്‌ക്രീനിന് തടയിടാന്‍ സാധിച്ചെങ്കിലും സൈഡ്‌ഫ്രെയിമിന്് അത് അത്രത്തോളം മെച്ചപ്പെടുത്താന്‍ സാധിച്ചിട്ടില്ല.
Content Highlights: iPhone Air Put to the Test: Can It Withstand Brutal Bend and Scratch Tests?