
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയിലെ ബ്രൂക്കിലിനില്‍ വെടിവെപ്പ്. റസ്റ്റോറൻ്റിൽ നടന്ന വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെയായിരുന്നു സംഭവം.
ക്രൗണ്‍ ഹൈറ്റ്‌സിനടുത്തുള്ള ടേസ്റ്റ് ഓഫ് ദ സിറ്റി ലോഞ്ചില്‍ പുലര്‍ച്ചെ 3.30നായിരുന്നു അപകടം നടന്നതെന്ന് ന്യൂയോര്‍ക്ക് സിറ്റി പൊലീസ് പറയുന്നു. മരിച്ചവരില്‍ മൂന്ന് പേരും പുരുഷന്മരാണെന്ന് എന്‍വൈപിഡി കമ്മീഷണര്‍ ജെസ്സിക ടിസ്‌ക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വെടിവെപ്പിന് പിന്നിലുള്ള അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ടിസ്‌ക് പറഞ്ഞു. പരിക്കേറ്റ എട്ട് പേരെയും ലോക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും അവര്‍ പറഞ്ഞു.
Content Highlights: Shooting in New York City Three people killed