ഒറ്റ ദിവസം പിരിച്ചുവിടേണ്ടി വന്നത് 25 ജീവനക്കാരെ; കോർപ്പറേറ്റ് കരിയറിലെ ഏറ്റവും മോശം ദിനം! വൈറൽ കുറിപ്പ്

ആദ്യം ഇക്കാര്യം അറിയിക്കേണ്ടി വന്നത് ഒരു സിംഗിൾ മദറിനെ ആയിരുന്നു. ജീവിതമാർഗം ഇല്ലാതാവുകയാണെന്ന യാഥാർഥ്യം മനസിലാക്കിയ അവർ കരയുകയായിരുന്നു എന്നാണ് സച്ച്‌ദേവ് കുറിച്ചത്

dot image

കോർപ്പറേറ്റ് ട്രെയിനറായ സമ്പർക്ക് സച്ച്‌ദേവ ലിങ്ക്ഡിന്നിൽ പങ്കുവച്ച ഒരു കുറിപ്പാണിപ്പോൾ പലരിലും ഒരു ചെറിയ ആശങ്ക ഉണ്ടാകുന്നത്. കോർപ്പറേറ്റ് ജീവിതത്തിലെ ഏറ്റവും മോശമായ ദിനത്തെ കുറിച്ചാണ് അദ്ദേഹം വിവരിച്ചിരിക്കുന്നത്. ഇരുപത്തിയഞ്ച് ജീവനക്കാരെ പിരിച്ചുവിട്ട ദിനം.

സിംഗിൽ മദറായ ഒരു സ്ത്രീ, ഹോം ലോൺ അടയ്ക്കാൻ കഷ്ടപ്പെടുന്ന ഒരു പിതാവ് ഇവരെല്ലാം ഉൾപ്പെടുന്ന 25 പേരെയാണ് സച്ച്‌ദേവിന് ഒരൊറ്റ ദിവസം ജോലിയിൽ നിന്നും ഒഴിവാക്കേണ്ടി വന്നത്. ഇക്കാര്യം അറിയുന്ന ജീവനക്കാരുടെയും ഇത് അവരെ അറിയിക്കേണ്ടി വരുന്ന മാനേജരുടെ അവസ്ഥയാണ് പോസ്റ്റിലുടനീളമുള്ളത്. ആരോടും വലിയ അടുപ്പമോ മമതയോ വേണ്ട എന്നതാണ് കോർപ്പറേറ്റ് രീതി. കർശനമായ പ്രോട്ടോകോളുകൾ പാലിക്കുക എന്നതാണ് മാത്രമാണ് രീതി. ഐഡി കാർഡ് തിരികെ വാങ്ങുക, കമ്പനിയുടെ സാധനങ്ങൾ തിരിച്ചുപിടിക്കുക, ബാക്കിയുള്ള കാര്യങ്ങൾ എച്ച്ആർ ഫോളോ അപ്പ് ചെയ്യുമെന്ന് അറിയിക്കുക.. ഇതായിരുന്നു സച്ച്‌ദേവിന്റെ റോൾ.

ആദ്യം ഇക്കാര്യം അറിയിക്കേണ്ടി വന്നത് ഒരു സിംഗിൾ മദറിനെ ആയിരുന്നു. ജീവിതമാർഗം ഇല്ലാതാവുകയാണെന്ന യാഥാർഥ്യം മനസിലാക്കിയ അവർ കരയുകയായിരുന്നു എന്നാണ് സച്ച്‌ദേവ് കുറിച്ചത്. അവരുടെ കണ്ണിന്റെ കോണുകളിൽ നിന്നും കണ്ണുനീർ വരുന്നത് കാണാമായിരുന്നു. പിന്നെ ഒരു പൊട്ടിക്കരച്ചിലായിരുന്നു. പക്ഷേ അവരോട് പറയാൻ പഠിച്ച് പഴകിയ ആ വാക്കുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് നിങ്ങളുടെ അവസാന ദിനമാണിവിടെ. ഇതാണെന്റെ ജീവിതത്തിലെ കറുത്തദിനം. ഇത്തരത്തിൽ 25 പേരോടാണ് പറയേണ്ടി വന്നത്. ഒന്നിന് പിറകേ ഒന്നായി ഓരോരുത്തരോടും പറയേണ്ടി വന്നു. ഓരോരുത്തർക്കും ഓരോ കഥകളാണ് പറയാനുള്ളത്. ആ വൈകുന്നേരം എല്ലാവരുടെയും ജീവിതം പ്രതിസന്ധിയിലായി. പക്ഷേ ഒരു വികാരവുമില്ലാതെ ഒരു കാരുണ്യം കാണിക്കാതെ അത് പറഞ്ഞേ തീരു.. അദ്ദേഹം കുറിച്ചു.

കുഞ്ഞുങ്ങളുടെ ഭാവി ഓർത്ത് സങ്കടപ്പെടുന്ന പിതാവ്, ഹോം ലോൺ അടയ്ക്കാൻ എന്തു ചെയ്യുമെന്ന് അറിയാത്ത യുവാവ്, പുതിയ അവസരം നോക്കി നാടുതന്നെ ഉപേക്ഷിച്ച് വന്നവർ നീണ്ട നിര ഇങ്ങനെ പോവുകയാണ്. ആ ദിവസത്തെ ഭാരം മുഴുവൻ പിന്നീട് കരഞ്ഞാണ് തീർത്തതെന്ന് സച്ച്‌ദേവ് പറയുന്നു. ഉറങ്ങാൻ കഴിയാതെ എല്ലാ കുറ്റവും പേറി നിസഹായനായി നിൽക്കേണ്ടി വന്നു തനിക്കെന്ന് സച്ച്‌ദേവ് തുറന്നെഴുതി.

ഒരു ഓഫീസിലെ ജീവനക്കാർ പേറോളിലെ വെറും സംഖ്യകൾ മാത്രമല്ല അവരോടും സ്‌നേഹവും അനുകമ്പയുമൊക്കെ ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു.

Content Highlights: Corporate trainer shares darkest day on which he fired 25 employees

dot image
To advertise here,contact us
dot image