പശ്ചിമേഷ്യൻ സംഘർഷം; US സൈനിക വിമാനങ്ങൾക്ക് സ്വിസ് വ്യോമപാതയിൽ വിലക്ക്, രണ്ട് വിമാനത്തിന് അനുമതി നിഷേധിച്ചു

സ്വിറ്റ്‌സർലൻഡിന്റെ നിഷ്പക്ഷതയുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ചാണ് വിലക്കെന്ന് സ്വിസ് ഭരണകൂടം

പശ്ചിമേഷ്യൻ സംഘർഷം; US സൈനിക വിമാനങ്ങൾക്ക് സ്വിസ് വ്യോമപാതയിൽ വിലക്ക്, രണ്ട് വിമാനത്തിന് അനുമതി നിഷേധിച്ചു
dot image

ബേൺ: അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നതിന് വിലക്കുമായി സ്വിറ്റ്‌സർലൻഡ്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ആകാശപരിധിയിൽ സ്വിറ്റ്‌സർലൻഡ് നിയന്ത്രണമേർപ്പെടുത്തിയത്. പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട യുഎസിന്‍റെ സൈനിക വിമാനങ്ങൾക്കാണ് ആകാശപാതയിലെ

വിലക്ക്. സ്വിറ്റ്‌സർലൻഡിന്റെ നിഷ്പക്ഷതയുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ചാണ് വിലക്കെന്ന് സ്വിസ് ഭരണകൂടം അറിയിച്ചു.

ഞായറാഴ്ച രണ്ട് യുഎസ് സൈനിക വിമാനങ്ങൾക്ക് രാജ്യം അനുമതി നിഷേധിച്ചതായും എന്നാൽ രണ്ട് യാത്രാ വിമാനങ്ങൾ ഉൾപ്പെടെ മൂന്ന് യുഎസ് വിമാനങ്ങൾക്ക് അനുമതി നൽകിയതായും സ്വിസ് ഭരണകൂടം വ്യക്തമാക്കി.

'അമേരിക്കയുടെ സൈനിക വിമാനങ്ങളുടെ അഭ്യർത്ഥനകൾ സ്വിസ് ഭരണകൂടം ചർച്ച ചെയ്തു. പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട രണ്ട് അഭ്യർത്ഥനകൾ രാജ്യത്തിന്‍റെ നിഷ്പക്ഷതയുടെ നിയമം ചൂണ്ടിക്കാട്ടി ഫെഡറൽ കൗൺസിൽ നിരസിച്ചു'വെന്നാണ് സ്വിസ് ഭരണകൂടം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. അതേസമയം രണ്ട് യാത്രാവിമാനങ്ങൾക്കും ഒരു മെയിന്റനൻസ് വിമാനത്തിനും അനുമതി നൽകിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.

അതേസമയം പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് ലോകരാജ്യങ്ങളെകൂടി വലിച്ചിഴക്കാനുള്ള നീക്കമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്നത്. ഹോർമുസ് കടലിടുക്ക് ഏത് വിധേനയും തുറക്കുമെന്നും അതിനായി ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ എന്നിവർ കപ്പലുകളയക്കും എന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞിരുന്നു. 'ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ ശ്രമിച്ചതിനെത്തുടർന്ന് ദുരിതമനുഭവിക്കുന്ന പല രാജ്യങ്ങളും, പ്രത്യേകിച്ച് അമേരിക്കയുമായി ചേർന്ന്, കടലിടുക്ക് തുറക്കാനും സുരക്ഷിതവുമായി നിലനിർത്താനും യുദ്ധക്കപ്പലുകൾ അയയ്ക്കും. ഇറാന്റെ സൈനിക ശേഷിയുടെ 100% നമ്മൾ ഇതിനകം നശിപ്പിച്ചു കഴിഞ്ഞു, പക്ഷേ അവർക്ക് ഒന്നോ രണ്ടോ ഡ്രോൺ അയക്കാനോ, ഒരു മൈൻ ഇടാനോ, അല്ലെങ്കിൽ ഈ ജലപാതയിൽ ഒരു ക്ലോസ് റേഞ്ച് മിസൈൽ എത്തിക്കാനോ എളുപ്പമാണ്. ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ എന്നിവർ കടലിടുക്ക് തുറക്കാനായി കപ്പലുകളയക്കും എന്നാണ് പ്രതീക്ഷ. അതേസമയം, അമേരിക്ക തീരപ്രദേശത്ത് ബോംബാക്രമണം നടത്തും. ഇറാനിയൻ ബോട്ടുകളെയും കപ്പലുകളെയും തുടർച്ചയായി വെടിവയ്ക്കും. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ, നമുക്ക് ഉടൻ തന്നെ ഹോർമുസ് കടലിടുക്ക് തുറന്നതും സുരക്ഷിതവും സ്വതന്ത്രവുമാക്കാൻ കഴിയും' എന്നാണ് ട്രംപ് കുറിച്ചത്. എന്നാൽ ഈ രാജ്യങ്ങളൊന്നും ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല. ഫെബ്രുവരി 28ന് തുടങ്ങിയ ആക്രമണം പതിനാറ് ദിവസം പിന്നിടുകയാണ്.

ഇതിനിടെ യുദ്ധം നിര്‍ത്തുന്നതിനായി ഇറാന്‍ തങ്ങളെ സമീപിച്ചു എന്ന അമേരിക്കന്‍ പ്രസിഡന്റെ് ഡോണാള്‍ഡ് ട്രംപിൻ്റെ അവകാശവാദം തള്ളി ഇറാന്റെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുള്‍ മജിദ് ഹക്കീം ഇലാഹി രംഗത്തെത്തി. അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കും ഇറാന്‍ തയ്യാറല്ലെന്നും അഞ്ചു വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന ഒരു യുത്തിനായി രാജ്യം സജജമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Switzerland closes airspace for US military planes amid iran conflict, they says the decision cites neutrality

dot image
To advertise here,contact us
dot image