ഡ്രോൺ കരാർ പുന:ക്രമീകരിച്ച് പാകിസ്താനും തുർക്കിയും; നീക്കം ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ

തുർക്കിയിലെ പ്രമുഖ ഡ്രോൺ നിർമ്മാതാക്കളായ ബേക്കറും ഈ ചർച്ചകളുടെ കേന്ദ്രബിന്ദുവാണ്

dot image

ഇസ്‌ലാമാബാദ്‌: ആക്രമണ, നിരീക്ഷണ ശേഷി മെച്ചപ്പെടുത്തുന്നതിനായി ഡ്രോൺ കരാർ പുനഃക്രമീകരിച്ച് പാകിസ്താനും തുർക്കിയും. 900 മില്യൺ അമേരിക്കൻ ഡോളറിന്റെ ഡ്രോൺ കരാറാണ് ഇരുരാജ്യങ്ങളും പുനഃക്രമീകരിച്ചത്. നേരത്തെയുണ്ടായിരുന്ന കരാറിൻ്റെ പോരായ്മകൾ തിരുത്തിയാണ് പുതിയ കരാർ സംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിലെത്തിയതെന്നാണ് റിപ്പോ‍ർട്ട്.

പുതുക്കിയ കരാറിൽ 700-ലധികം തുർക്കി നിർമ്മിത ബെയ്‌രക്തർ TB2, AKINCI UAV എന്നിവയാണ് ഉൾപ്പെടുന്നത്. പാകിസ്താൻ്റെ സൈനിക പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ 'കാമികസെ ഡ്രോണു'കൾ കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ, പ്രതിരോധ മന്ത്രി യാസർ ഗുലർ, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ ജനറൽ അസിം മുനീർ എന്നിവരുൾപ്പെടെ ഉന്നതതല സംഘമാണ് ജൂലൈ ആദ്യം ഇസ്ലാമാബാദിൽ ഇത് സംബന്ധിച്ച കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോർട്ട്.

സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതും രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കുന്നതും സംബന്ധിച്ച് ഈ കൂടിക്കാഴ്ചയിൽ ചർച്ചകളുണ്ടായി എന്നാണ് റിപ്പോർട്ട്. 2025 അവസാനത്തോടെ തുർക്കിയും പാകിസ്താനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം അഞ്ച് ബില്യൺ അമേരിക്കൻ ഡോളറായി ഉയർത്താനുള്ള നീക്കത്തിൻ്റെ ഭാ​ഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. തുർക്കിയിലെ പ്രമുഖ ഡ്രോൺ നിർമ്മാതാക്കളായ ബേക്കറും ഈ ചർച്ചകളുടെ കേന്ദ്രബിന്ദുവാണ്. മെച്ചപ്പെട്ട ഡ്രോണുകളും യുദ്ധോപകരണങ്ങളും വിതരണം ചെയ്യുക എന്ന ലക്ഷ്യത്തിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുക എന്നത് കൂടിയാണ് കരാർ പുതുക്കുന്നതിന് പിന്നിലെന്നാണ് റിപ്പോർട്ട്. കൃത്യതാ-പ്രഹര ശേഷികൾ പ്രകടമാക്കുന്ന കെമാങ്കെ 1 എഐ-പവർഡ് മിനി സ്മാർട്ട് ക്രൂയിസ് മിസൈലിന്റെ വിജയകരമായ പരീക്ഷണങ്ങൾ അടുത്തിടെ ബേക്കർ നടത്തിയിരുന്നു. തുർക്കി പ്രവിശ്യകളായ ടെക്കിർഡ, എഡിർണെ എന്നിവിടങ്ങളിലെ ഓർലു, കീൻ എന്നിവിടങ്ങളിലാണ് ഈ പരീക്ഷണങ്ങൾ നടന്നത്.

ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ സൈനിക ഉപകരണങ്ങളിലെ പോരായ്മകൾ പരിഹരിക്കുന്നതിനായി ഓപ്പറേഷൻ സിന്ദൂരിനുശേഷം നിരവധി തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താൻ ഇന്ത്യക്കെതിരെ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. എന്നാൽ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഡ്രോണുകളുടെ ആക്രമണം തടഞ്ഞിരുന്നു. തുർക്കി, ചൈന എന്നീ രാജ്യങ്ങളുടെ ഡ്രോണുകളാണ് പാകിസ്താൻ ഉപയോ​ഗിച്ചതെന്നും റിപ്പോ‍ർട്ടുകളുണ്ടായിരുന്നു.

Content Highlights: Turkey, Pakistan​ revise drone deal after setback against India

തുർക്കിയിലെ പ്രമുഖ ഡ്രോൺ നിർമ്മാതാക്കളായ ബേക്കറും ഈ ചർച്ചകളുടെ കേന്ദ്രബിന്ദുവാണ്.
മെച്ചപ്പെട്ട ഡ്രോണുകളും യുദ്ധോപകരണങ്ങളും വിതരണം ചെയ്യുക എന്ന ലക്ഷ്യത്തിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുക എന്നത് കൂടിയാണ് കരാർ പുതുക്കന്നതിന് പിന്നിലെന്നാണ് റിപ്പോർട്ട്.

കൃത്യതാ-പ്രഹര ശേഷികൾ പ്രകടമാക്കുന്ന കെമാങ്കെ 1 എഐ-പവർഡ് മിനി സ്മാർട്ട് ക്രൂയിസ് മിസൈലിന്റെ വിജയകരമായ പരീക്ഷണങ്ങൾ അടുത്തിടെ ബേക്കർ നടത്തിയിരുന്നു. തുർക്കി പ്രവിശ്യകളായ ടെക്കിർഡ, എഡിർണെ എന്നിവിടങ്ങളിലെ ഓർലു, കീൻ എന്നിവിടങ്ങളിലാണ് ഈ പരീക്ഷണങ്ങൾ നടന്നത്.ഇന്ത്യയ്‌ക്കെതിരെ ഓപ്പറേഷൻ സിന്ദജൂറിൻ്റെ സമയത്ത് പാകിസ്താൻ തുർക്കി നി‍ർമ്മിത YIHA ഡ്രോണുകൾ പ്രയോ​ഗിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ഈ ഡ്രോണുകൾക്ക് സാധിച്ചിരുന്നില്ല.

dot image
To advertise here,contact us
dot image