ഏകാന്തത മൂലം ഓരോ മണിക്കൂറിലും നൂറ് പേർ മരിക്കുന്നു; ലോകത്ത് ആറിൽ ഒരാള്‍ക്ക് ഒറ്റപ്പെടല്‍: ലോകാരോഗ്യ സംഘടന

ഒറ്റപ്പെടല്‍ മൂലം ഒരു വര്‍ഷം 8, 71, 000ല്‍ അധിക മരണം നടക്കുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ട്

dot image

ജനീവ: ഏകാന്തത മൂലം വിഷാദ രോഗത്തിന് അടിമയായി മരണത്തിന്റെ വഴി തിരഞ്ഞെടുക്കുന്നവരുടെ കണക്കുകള്‍ കൂടിവരുന്നതായി റിപ്പോര്‍ട്ട്. ഏകാന്തത മൂലം ഓരോ മണിക്കൂറിലും നൂറ് പേര്‍ മരിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ലോകത്തില്‍ ആറില്‍ ഒരാള്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഒറ്റപ്പെടല്‍ മൂലം ഒരു വര്‍ഷം 8, 71, 000ല്‍ അധിക മരണം നടക്കുന്നു. മുതിര്‍ന്നവരില്‍ മൂന്നിലൊരാളും കൗമാരക്കാരില്‍ നാലിലൊരാളും സാമൂഹിക ഒറ്റപ്പെടലും അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 13 മുതല്‍ 29 വരെ പ്രായമുള്ളവരില്‍ 17 മുതല്‍ 21 ശതമാനം പേരാണ് ഒറ്റപ്പെടല്‍ അനുഭവിക്കുന്നത്. അവികസിത രാജ്യങ്ങളില്‍ 24 ശതമാനവും വികസിത രാജ്യങ്ങളില്‍ 11 ശതമാനവുമാണ് ഒറ്റപ്പെടലിന്റെ കണക്ക്.

പല കാരണങ്ങളാലാണ് പലരും ഏകാന്തത അനുഭവിക്കുന്നത്. കൊവിഡ് ഏകാന്തതയുടെ തീവ്രത വര്‍ധിപ്പിച്ചിട്ടുമുണ്ട്. ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും പക്ഷാഘാതം, ഹൃദ്രോഗം, പ്രമേഹം, വൈജ്ഞാനിക ശേഷി കുറയല്‍, അകാല മരണം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: WHO says 100 died during one hour due to Loneliness

dot image
To advertise here,contact us
dot image