ഖത്തറിന് പിന്നാലെ വ്യോമപാത അടച്ച് വിവിധ ഗൾഫ് രാജ്യങ്ങൾ

കഴിഞ്ഞ ദിവസവും ബഹ്റൈനിൽ സമാനമായ തരത്തിൽ ജാഗ്രത സൈറനുകൾ മുഴങ്ങിയിരുന്നു

dot image

മനാമ: ഖത്തറിന് പിന്നാലെ വ്യോമപാത അടച്ച് വിവിധ ഗൾഫ് രാജ്യങ്ങൾ. ബഹ്റൈൻ യുഎഇ, കുവൈറ്റ്, ഇറാഖ് എന്നീ രാജ്യങ്ങളാണ് വ്യോമ പാത അടച്ചത്. സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് വ്യോമപാത അടച്ചത്. സംഭവത്തിൽ ജനങ്ങൾക്ക് സുരക്ഷ മുന്നറിയിപ്പും ബഹ്റൈൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുണ്ട്. സൈറനുകള്‍ മുഴങ്ങുമെന്നും ജനങ്ങള്‍ സുരക്ഷിതരായി തുടരണമെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്. കഴിഞ്ഞ ദിവസവും ബഹ്റൈനിൽ സമാനമായ തരത്തിൽ ജാഗ്രത സൈറനുകൾ മുഴങ്ങിയിരുന്നു. അതേ സമയം, ഖത്തറിനെതിരായ ഇറാനാക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്ന് സൗദി അറേബ്യ അപലപിച്ചു.

 ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചിരുന്നു. ദോഹയിലെ സൈനിക താവളങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ദോഹയില്‍ വിവിധയിടങ്ങളില്‍ സ്‌ഫോടനം നടന്നതായി വിവിധ അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് തൊട്ടുമുന്‍പ് ഖത്തര്‍ വ്യോമാതിര്‍ത്തി അടച്ചിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലെ ഇന്ത്യക്കാര്‍ ജാഗ്രത പാലിക്കണമെന്ന് എംബസി മുന്നറിയിപ്പ് നല്‍കി. ആളുകള്‍ വീടുകളില്‍ തുടരുകയും ജാഗ്രത പാലിക്കുകയും വേണം. ഖത്തര്‍ അധികാരികളുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എംബസി നിര്‍ദേശം നല്‍കി.

Content Highlights- After Qatar, Bahrain also closes airspace, warns public

dot image
To advertise here,contact us
dot image