

വാഷിംഗ്ടൺ: അമേരിക്കയിൽ തൊഴിലില്ലായ്മ വർദ്ധിക്കുന്നതായി റിപ്പോർട്ട്. തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ ലഭിക്കാനായി അപേക്ഷിക്കുന്നവരുടെ എണ്ണം എട്ട് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി. യുഎസും മറ്റ് ലോകരാജ്യങ്ങളും തമ്മിൽ താരിഫ് അനിശ്ചിതത്വം നിലനിൽക്കേയുള്ള ഈ വർദ്ധനവ് നയ രൂപീകരണ ഉദ്യോഗസ്ഥരിൽ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്.
മെയ് 31ന് അവസാനിച്ച ഒരാഴ്ചയിൽ 8000 പേരാണ് ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ചത്. മൊത്തം അപേക്ഷരുടെ എണ്ണം 247000 ആയി ഉയർന്നു. 2024 ഒക്ടോബർ മുതൽക്കേയുള്ള മാസങ്ങളിൽ ഏറ്റവും ഉയർന്ന കണക്കാണിത്. നേരത്തെ കൊവിഡ് പടർന്നുപിടിച്ച സമയത്ത് മാത്രമാണ് അപേക്ഷകരുടെ എണ്ണം ഇങ്ങനെ വർധിച്ചിട്ടുള്ളത്. അമേരിക്കയിലെ കമ്പനികൾ നടത്തുന്ന പിരിച്ചുവിടലിന്റെ യഥാർത്ഥ ചിത്രമാണ് ആഴ്ചതോറും ഉണ്ടാകുന്ന തൊഴിലില്ലായ്മ അപേക്ഷകളിലൂടെ വ്യക്തമാകുന്നതെന്നാണ് റിപ്പോർട്ട്. പിരിച്ചുവിടൽ വ്യാപകമായി വർധിച്ചിരിക്കുന്നു എന്നതാണ് ഈ കണക്കുകളിൽ വ്യക്തമാകുന്നതെന്നാണ് വിലയിരുത്തൽ.
Content Highlights: applicants for US unemployment benefits at highest by 8 months