'എപ്പോഴും വഴക്കായിരുന്നു, വീട്ടിൽ നിന്ന് മാറി നിന്നപ്പോൾ മിസ് ചെയ്യാൻ തുടങ്ങി'; സഹോദരിയെ കുറിച്ച് ജേസൺ സഞ്ജയ്

സംവിധായകനായിട്ടാണ് ജേസണ്‍ സഞ്ജയ് സിനിമയില്‍ എത്തിയിരിക്കുന്നത്

'എപ്പോഴും വഴക്കായിരുന്നു, വീട്ടിൽ നിന്ന് മാറി നിന്നപ്പോൾ മിസ് ചെയ്യാൻ തുടങ്ങി'; സഹോദരിയെ കുറിച്ച് ജേസൺ സഞ്ജയ്
dot image

നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ മകനാണ് ജേസണ്‍ സഞ്ജയ്. അച്ഛനെ പോലെ മകനും സിനിമാ ലോകത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. സംവിധായകനായിട്ടാണ് സഞ്ജയ് സിനിമയില്‍ എത്തിയിരിക്കുന്നത്. സിഗ്മയാണ് സഞ്ജയിയുടെ ആദ്യ ചിത്രം

ഇപ്പോഴിതാ തന്റെ സഹോദരിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് സംസാരിക്കുകയാണ് ജേസണ്‍ സഞ്ജയ്. കുട്ടിക്കാലത്ത് ഇരുവരും തമ്മില്‍ എപ്പോഴും വഴക്കിടുമായിരിന്നുവെന്നും എന്നാല്‍ വീട്ടില്‍ നിന്ന് മാറി നിന്നപ്പോഴാണ് സഹോദരിയെ മിസ് ചെയ്തതെന്നും ജേസണ്‍ പറയുന്നു.

'കുട്ടിക്കാലത്ത് എന്തെങ്കിലും ചെറിയ കാരണങ്ങള്‍ മതി വഴക്കിടാന്‍. എന്നാല്‍ എല്ലാ തവണയും തെറ്റ് തന്റെ മേലാണെന്ന് വീട്ടുകാര്‍ വിശ്വസിക്കാറുണ്ടായിരുന്നു. പിന്നീട് പഠനത്തിനായി ആദ്യം ഞാന്‍ വീടുവിട്ട് പുറത്തുപോയി. കുറച്ചുകാലത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ സഹോദരി ദിയയും ഉന്നതപഠനത്തിനായി വിദേശത്തേക്ക് പോയി. ഒരേ വീട്ടില്‍ നിന്ന് മാറിനിന്നപ്പോഴാണ് എത്രമാത്രം മിസ് ചെയ്യുന്നുണ്ടെന്ന് മനസ്സിലായത്. അതിന് ശേഷം പതിവായി വീഡിയോ കോളിലൂടെ സംസാരിക്കാന്‍ തുടങ്ങി. അകലം കൂടിയപ്പോഴാണ് പരസ്പരബന്ധം കൂടുതല്‍ ശക്തമായത്.

സിനിമകളോടുള്ള വലിയ താല്‍പര്യമുള്ള ആളാണ് ദിയ. തന്റെ ആദ്യ സംവിധാന സംരംഭമായ 'സിഗ്മ'യുടെ ഔട്ട്ലൈന്‍ ആദ്യമായി പങ്കുവെച്ചത് സഹോദരിയോടാണ്. മടിയില്ലാതെ സത്യസന്ധമായ അഭിപ്രായം പറയുന്ന ആളാണ് അവള്‍ അതുകൊണ്ടാണ് ആശയങ്ങള്‍ ആദ്യം പങ്കിടാന്‍ അവളെ തന്നെ തിരഞ്ഞെടുക്കുന്നത്്

ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് എളുപ്പത്തില്‍ അവള്‍ മാറില്ല. ആരെങ്കിലും അഭിപ്രായം പറഞ്ഞാലും സ്വന്തം നിലപാട് വ്യക്തമായി വിശദീകരിച്ച് മറ്റുള്ളവരെ മനസ്സിലാക്കാന്‍ അവള്‍ക്ക് കഴിയും.സംവിധായകനെന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ ശേഷമാണ് അത്തരമൊരു വ്യക്തിത്വത്തിന്റെ മൂല്യം കൂടുതല്‍ ബോധ്യമായി'-ജേസണ്‍ സഞ്ജയ്

Content Highlights: Vijay's son and director Sanjay speaks about his sister. Sigma is Sanjay's debut film.

dot image
To advertise here,contact us
dot image