രക്തം പുരണ്ട കൈയ്യുറ, തൂവാലകൾ ,കയ്യക്ഷരം പതിഞ്ഞ പേപ്പർ; ലേലത്തിൽ വിറ്റ് എബ്രഹാം ലിങ്കൺ ഉപയോഗിച്ച വസ്തുക്കൾ

ലേലത്തിൽ നിന്ന് 7.9 മില്യൺ ഡോളറാണ് ലഭിച്ചത്

dot image

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ ഉപയോ​ഗിച്ചിരുന്ന അമൂല്യമായ അദ്ദേഹത്തിന്റെ വസ്തുക്കൾ ബുധനാഴ്ച ഷിക്കാഗോയിലെ ഫ്രീമാൻസിൽ ന‌‌‌ടന്ന ലേലത്തിൽ വിറ്റ് പോയി. എബ്രഹാം ലിങ്കൺ കൊല്ലപ്പെടുന്ന രാത്രിയിൽ അദ്ദേഹത്തിന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന രക്തം പുരണ്ട രണ്ട് കയ്യുറകൾ അടക്കം 144 ഇനങ്ങളാണ് ലേലത്തിൽ വെച്ചത്.

ഇതിൽ 135 ഇനങ്ങൾ വിറ്റ് പോയി. ലേലത്തിൽ നിന്ന് 7.9 മില്യൺ ഡോളറാണ് ലഭിച്ചത്. ഏറ്റവും ഉയർന്ന വിലയ്ക്ക് വിറ്റഴിക്കപ്പെട്ടത് അദ്ദേഹം ഉപയോ​ഗിച്ചിരുന്ന കൈയ്യുറകളായിരുന്നു. ഇത് കൂടാതെ 1865ൽ ഏപ്രിൽ 14ന് വെടിയേറ്റ രാത്രിയിൽ ലിങ്കൺ കൈവശം വെച്ചിരുന്ന രണ്ട് തൂവാലകളിൽ ഒന്ന് 826,000 ഡോളറിനാണ് വിറ്റത്. ഇത് കൂടാതെ ജോൺ വിൽക്സ് ബൂത്തിന്റെ നേതൃത്വത്തിൽ നടന്ന കൊലപാതക ഗൂഢാലോചനയിൽ പങ്കുള്ളതായി സംശയിക്കുന്ന മൂന്ന് പേരുടെ ഫോട്ടോകൾ ഉൾക്കൊള്ളുന്ന ഒരു "വാണ്ടഡ്" പോസ്റ്റർ 762,500 ഡോളറിനാണ് വിറ്റിരിക്കുന്നത്.

മാത്രമല്ല എബ്രഹാം ലിങ്കൺ എഴുതാനുപയോഗിച്ചിരുന്ന നോട്ട്ബുക്കിൽ അദ്ദേഹത്തിന്റെ കൈയ്യക്ഷരം പതിഞ്ഞ പഴക്കമേറിയ അദ്ദേഹത്തിന്റെ എഴുത്തിന് വൻ തുകയാണ് ലേലത്തിൽ ലഭിച്ചത്.

Content Highlights- Abraham Lincoln's priceless belongings sold at auction

dot image
To advertise here,contact us
dot image