ഇന്ദിരാഗാന്ധിയെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമർശം; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

ഷൊർണൂർ മുണ്ടമുക പാണ്ടിയാൽതൊടി ഉണ്ണികൃഷ്ണ(57)നാണ് പിടിയിലായത്

dot image

ഷൊർണൂർ: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെക്കുറിച്ച് സാമൂഹ്യമാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തിയ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. ഷൊർണൂർ മുണ്ടമുക പാണ്ടിയാൽതൊടി ഉണ്ണികൃഷ്ണ(57)നാണ് പിടിയിലായത്. ഷൊർണൂർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഉണ്ണികൃഷ്ണൻ എസ്ആർആർ ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഇയാൾ ഇന്ദിരാഗാന്ധിക്കെതിരെ അശ്ലീല പരാമർശം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ സൈബർ പട്രോളിങ് വിഭാഗമാണ് സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച സന്ദേശം കണ്ടെത്തിയത്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ 16-നാണ് സന്ദേശം പങ്കുവെച്ചത്. ഷൊർണൂർ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഉണ്ണികൃഷ്ണനെ കോടതി റിമാൻഡ് ചെയ്തു.

Content Highlights: RSS worker arrested for making indecent remarks against Indiragandhi

dot image
To advertise here,contact us
dot image