
ഓഹരി വിപണിയില്‍ ഇന്ന് കുതിപ്പ്. വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്സ് 900 പോയിന്റ് മുന്നേറി. നിഫ്റ്റി 24,900 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്. നിലവില്‍ 82,000ലേക്ക് അടുക്കുകയാണ് സെന്‍സെക്സ്.
ഏഷ്യന്‍ വിപണിയിലെ മുന്നേറ്റമാണ് യഥാര്‍ഥത്തില്‍ ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചതെന്നാണ് വിദഗ്ദര്‍ പറയുന്നത്. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. കൂടാതെ ഐടി, എഫ്എംസിജി ഓഹരികള്‍ വാങ്ങിക്കൂട്ടിയതും വിപണിയില്‍ പ്രതിഫലിച്ചു.ഭാരത് ഇലക്ട്രോണിക്സ്, ഐടിസി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, റിലയന്‍സ്, ഇന്‍ഫോസിസ് ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ പ്രധാനമായി സണ്‍ഫാര്‍മ ഓഹരിയാണ് നഷ്ടം നേരിട്ടത്.
അതിനിടെ രൂപയുടെ മൂല്യം താഴ്ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 15 പൈസയുടെ നഷ്ടത്തോടെ 86.10 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപകര്‍ നിക്ഷേപം പിന്‍വലിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്.
Content Highlights: stock market updates sensex up 900 points