'ഇന്ത്യയുടെ കൈയ്യിൽ നിന്നും ദൈവം രക്ഷിക്കട്ടെ' ; പൊട്ടിക്കരഞ്ഞ് പാകിസ്താൻ എം പി

ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാംഘട്ടമുണ്ടായേക്കുമെന്നാണ് സൂചന

dot image

ഡൽഹി: ഇന്ത്യയുടെ ശക്തമായ തിരിച്ചടിക്ക് പിന്നാലെ പൊട്ടിക്കരഞ്ഞ് പാകിസ്താൻ എം പി താഹിർ ഇഖ്ബാൽ. പാകിസ്താനിൽ പാർലമെന്റ് കൂടുന്നതിനിടെയാണ് നാടകീയ രം​ഗങ്ങൾ അരങ്ങേറിയത്. ദൈവം പാകിസ്താനെ രക്ഷിക്കട്ടെ എന്നു പറഞ്ഞായിരുന്നു താഹിർ പൊട്ടിക്കരഞ്ഞത്.

പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ ദൈവത്തിന് മാത്രമേ സാധിക്കൂ, ദൈവം രക്ഷിക്കട്ടെ എന്നും പാർലമെന്റിൽ താഹിർ ആവർത്തിച്ചു പറഞ്ഞു കരഞ്ഞു. സൈനിക ഉദ്യോ​ഗസ്ഥനായിരുന്ന താഹിർ ഇഖ്ബാൽ പിന്നീട് രാഷ്ട്രീയത്തിലേക്ക് വരികയായിരുന്നു.

അതേ സമയം ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാംഘട്ടമുണ്ടായേക്കുമെന്നാണ് സൂചന.

പാക് പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് മുന്നറിയിപ്പ്. കൂടുതല്‍ ഭീകര ക്യാംപുകള്‍ ഇന്ത്യയുടെ നിരീക്ഷണത്തിലുണ്ട്. പാകിസ്താന്‍ പ്രകോപനം തുടര്‍ന്നാല്‍ ആ കേന്ദ്രങ്ങളിലേക്കാകും അടുത്ത ആക്രമണം. ഒരു യുദ്ധത്തിലേക്ക് പോകാനും മടിക്കില്ലെന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഒടുവില്‍ വന്ന പ്രസ്താവന നടത്തിയത്. തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുമുണ്ട്.

content highlights : 'May God save Pakistan from India'; Pakistani MP bursts into tears

dot image
To advertise here,contact us
dot image