
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ മൂന്നാം വിജയം സ്വന്തമാക്കിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. കൊല്‍ക്കത്തയെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തിയ ചെന്നൈ നിലവിലെ ചാംപ്യന്മാരുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കുകയും ചെയ്തു. ചെന്നെെ നേരത്തെ തന്നെ പ്ലേ ഓഫില്‍ നിന്നും പുറത്തായിരുന്നു.
ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരം അവസാനിച്ചതിന് ശേഷം ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
When he forgot to handshake and the way he went back for handshake. MY Hero for a reason ❤️🥰 #KKRvsCSK #MSDhoni𓃵 pic.twitter.com/24LBQBCj2e
— Tamanna Dhoni❤️ (@Tam_Mahi) May 7, 2025
മത്സരം വിജയിച്ചതിന് പിന്നാലെ ധോണി പതിവുപോലെ കെകെആര്‍ താരങ്ങള്‍ക്ക് കൈകൊടുക്കുകയായിരുന്നു. എല്ലാ താരങ്ങളെയും കണ്ട് അഭിനന്ദിച്ചതിന് ശേഷം കൊല്‍ക്കത്തയുടെ ഇടംകൈയ്യന്‍ പേസര്‍ ചേതന്‍ സക്കറിയയ്ക്ക് മാത്രം കൈകൊടുക്കാന്‍ ധോണി മറന്നുപോയിരുന്നു. ഒരു താരത്തിന് മാത്രം കൈകൊടുത്തില്ലെന്ന് പെട്ടെന്ന് മനസ്സിലാക്കിയ ധോണി ഉടനെ തിരിച്ചുനടന്ന് ചേതന് കൈകൊടുക്കുകയും തോളില്‍ തട്ടി അഭിനന്ദിക്കുകയും ചെയ്യുകയായിരുന്നു.
തന്നെ കാണാനായി മാത്രം ധോണി വന്നതിന്റെ സന്തോഷവും യുവതാരത്തിന്റെ മുഖത്ത് പ്രകടമായിരുന്നു. ഹൃദയസ്പര്‍ശിയായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇതോടെ നിരവധി ആരാധകരാണ് ധോണിയെ പുകഴ്ത്തി രംഗത്തെത്തുന്നത്.
Content Highlights: CSK's MS Dhoni Walks Back To Shake Chetan Sakariya's Hand Following Win Over KKR