
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ആക്രമണം ശക്തമാക്കി പാകിസ്താന്‍. ഡ്രോണ്‍ ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താന്‍ നടത്തുന്നത്. എന്നാല്‍ ഈ ശ്രമങ്ങളെല്ലാം ഇന്ത്യന്‍ സൈന്യം തകര്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത് സൈറണുകള്‍ മുഴങ്ങിയിരുന്നു.
അതിർത്തികളിൽ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മു വിമാനത്താവളത്തിലും എയർ സ്ട്രിപ്പിലും ജമ്മു, ഉദംപുർ, അഗേനൂർ, പഠാൻകോട്ട്, സാംബ, രാജസ്ഥാൻ, ഗുർദാസ്പൂർ, പഞ്ചാബ് അതിർത്തികളിലാണ് ബ്ലാക്ക് ഔട്ട്. ജമ്മുവിമാനത്താവളം ലക്ഷ്യം വെച്ചും പാക് ആക്രമണം നടന്നു. ആറിടങ്ങളിൽ സ്ഫോടനം നടന്നു.
എന്നാൽ ശക്തമായ പ്രതിരോധമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നും വരുന്നത്. അഖ്നൂർ മേഖല ലക്ഷ്യമിട്ടും ആക്രമണം നടക്കുന്നുണ്ട്. ആക്രമണത്തിന് മുതിർന്ന എട്ട് മിസൈലുകളാണ് ഇന്ത്യ തകർത്തത്. പഠാൻകോട്ട് എയർബസിലും ആക്രമണം നടന്നു. എന്നാൽ പഠാൻകോട്ട് എയർബേസ് സുരക്ഷിതമാണ്.
പാക് ഡ്രോണുകളും ഇന്ത്യൻ സേന തകർത്തു. എന്നാൽ കശ്മീർ സുരക്ഷിതമാണെന്നാണ് ലഭിക്കുന്ന വിവരം. കശ്മീരിൽ ആക്രമണം ഉണ്ടായിട്ടില്ലെന്നാണ് സൂചന. എന്നാലും കശ്മീരിലും ജാഗ്രത നിർദേശമുണ്ട്. നിലവിൽ അതിർത്തി മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. ബങ്കറുകളിലേക്കാണ് ആളുകളെ മാറ്റുന്നത്. പാക് ആക്രമണത്തിൽ അത്യാഹിതങ്ങൾ ഒന്നുമില്ലെന്നാണ് വിശദീകരണം
അതിർത്തി ഗ്രാമങ്ങളിലേക്ക് കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പൂഞ്ചിലും രജൗരിയിലും പാക് ആക്രമണം നടക്കുകയാണ്. രജൗരിയിൽ നിയന്ത്രണ രേഖയ്ക് സമീപം തുടർ ആക്രമണങ്ങൾ നടക്കുകയാണ്. ജമ്മുവിലും പഞ്ചാബിലും നിരവധി സിവിലിയൻ കേന്ദ്രങ്ങള്‍ക്ക് നേരെയാണ് പാകിസ്താൻ്റെ ആക്രമണം നടന്നത്.
ജമ്മു, ഉദംപൂർ, അഖ്‌നൂർ, പത്താൻകോട്ട്, ഗുരുദാസ്പൂർ, ജയ്സാൽമീർ തുടങ്ങിയ സ്ഥലങ്ങളിലാണ് സിവിലിയൻ കേന്ദ്രങ്ങളെ ആക്രമിച്ചത്. ഇന്ത്യൻ യുദ്ധവിമാനങ്ങളും പ്രത്യാക്രമണം ആരംഭിച്ചു. പാകിസ്താൻ്റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു.
15 ഇടത്താണ് ഒരേ സമയം ആക്രമണം നടക്കുന്നത്. രണ്ട് ജെ എസ് 17 വിമാനങ്ങളും ഇന്ത്യ തകർത്തിട്ടുണ്ട്. ഇന്ത്യൻ അതിർത്തി കടന്നെത്തിയ പാക് യുദ്ധവിമാനങ്ങളെയാണ് ഇന്ത്യ തകർത്തത്. പാകിസ്താൻ്റെ എഫ്-16 ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം തകർത്തിട്ടുണ്ട്. ആകെ പാകിസ്താന്റെ മൂന്ന് യുദ്ധവിമാനങ്ങളാണ് സൈന്യം തകർത്തത്.
Content Highlights: Pakistan intensifies attacks in Jammu region