'എന്റെ കോഴിക്കാൽ ചത്താലും തരില്ല',കാമുകൻ സമ്മാനിച്ച കോഴിക്കാലിനു വേണ്ടി തമ്മിൽതല്ലി യുവതികൾ; VIDEO

പരസ്പരം വയറ്റില്‍ ചവിട്ടിയും മുടി പിടിച്ച് വലിച്ചും തറയിൽ കിടന്ന് ഉരുണ്ടും പൊരിഞ്ഞ മൽപ്പിടുത്തമായിരുന്നു ഇരുവരും തമ്മിൽ. സമീപത്ത് ഇരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെ ടേബിളും യുവതികൾ ചവിട്ടിത്തെറിപ്പിച്ചു

'എന്റെ കോഴിക്കാൽ ചത്താലും തരില്ല',കാമുകൻ സമ്മാനിച്ച കോഴിക്കാലിനു വേണ്ടി തമ്മിൽതല്ലി യുവതികൾ; VIDEO
dot image

ബോ​ഗോട്ട:കൊളംബിയയിൽ കാമുകൻ സമ്മാനിച്ച കോഴിക്കാലിന് വേണ്ടി തമ്മിലടിച്ച് യുവതികൾ. കൊളംബിയയിലെ മെഡെലിനിന് വടക്കന്‍ പ്രദേശമായ മോണ്ടേറിയയിലെ ഒരു റസ്റ്റാേറന്റിലാണ് സംഭവം. ഡെയ്‍ലിമെയിലാണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒരു യുവതിയുടെ കോഴിക്കാല് മറ്റൊരു യുവതി മോഷ്ടിച്ചു എന്ന് പറഞ്ഞാണ് അടി തുടങ്ങിയത്.

തന്‍റെ കാമുകന്‍ സമ്മാനിച്ചതാണ് ആ കോഴിക്കാലെന്ന് പറഞ്ഞ യുവതി, മറ്റേ യുവതിയെ മർദ്ദിക്കുകയായിരുന്നു. പരസ്പരം വയറ്റില്‍ ചവിട്ടിയും മുടി പിടിച്ച് വലിച്ചും തറയിൽ കിടന്ന് ഉരുണ്ടും പൊരിഞ്ഞ മൽപ്പിടുത്തമായിരുന്നു ഇരുവരും തമ്മിൽ. സമീപത്ത് ഇരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെ ടേബിളും യുവതികൾ ചവിട്ടിത്തെറിപ്പിച്ചു. എന്നാൽ യുവതികളെ ആരും പിടിച്ച് മാറ്റാൻ തയ്യാറായില്ല.കൊളംബിയ ഓസ്ക്യൂറ എന്ന എക്സ് ഹാന്‍റിലില്‍ നിന്നാണ് വീഡിയോ പങ്കുവച്ചത്.

Content highlights : Two Women Come To Blows Over Piece Of Chicken Leg In Viral Video

വീഡിയോ കാണാം

dot image
To advertise here,contact us
dot image