പാരിസിൽ കൂട്ടം ചേർന്ന് ലൈംഗികാതിക്രമം; കബാബ് ഷോപ്പിൽ അഭയം തേടി യുവതി

ഒളിംപിക്സിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പാരീസിൽ ഓസ്‌ട്രേലിയൻ യുവതിയെ അഞ്ച് പേർ ചേർന്ന് ലൈംഗികാതിക്രമം നടത്തിയതായി പരാതി

dot image

പാരിസ്: ഒളിംപിക്സിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പാരിസിൽ ഓസ്‌ട്രേലിയൻ യുവതിയെ അഞ്ച് പേർ ചേർന്ന് ബലാത്സംഗം ചെയ്തുവെന്ന് പരാതി. പീഡനത്തിന് ശേഷം ഒരു കബാബ് ഷോപ്പിൽ അഭയം തേടിയ യുവതി പിന്നീട് പൊലീസിൽ പരാതി നൽകി. ജൂലൈ 20 ന് അർദ്ധരാത്രിക്ക് ശേഷം യുവതിയെ ഒരു സംഘം ആക്രമിക്കുകയും കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തതായും, കേസിൽ അന്വേഷണം ആരംഭിച്ചതായും ഫ്രഞ്ച് പൊലീസ് പറഞ്ഞു.

തലസ്ഥാനത്തെ പിഗല്ലെ ഏരിയയിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളിൽ യുവതി ഷോപ്പിലേക്ക് ഓടിക്കയറുന്നതും ഭാഗികമായി കീറിപ്പോയ വസ്ത്രവുമായി ജീവനക്കാരോട് സഹായം അഭ്യർത്ഥിക്കുന്നതായും ദൃശ്യമാണ്. യുവതിയെ ഷോപ്പ് അധികൃതർ ആശുപത്രിയിലെത്തിച്ചു. തൻ്റെ ഫോൺ അക്രമികൾ മോഷ്ടിച്ചതായും യുവതി പറഞ്ഞു. ജൂലൈ 26 മുതൽ ആരംഭിക്കാനിരിക്കുന്ന ഒളിംപിക്സിന് മുന്നോടിയായി രാജ്യം മുഴുവൻ അതീവ സുരക്ഷയിലാണ് ഉള്ളതെന്നും ഭയപ്പെടേണ്ടതില്ലെന്നും സംഭവത്തെ ഉദ്ധരിച്ച് ഫ്രഞ്ച് പൊലീസ് മേധാവി പറഞ്ഞു.

dot image
To advertise here,contact us
dot image