ഇറാനിലേക്ക് പറക്കാൻ ഇനി വിസ വേണ്ട; ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വിസരഹിത പ്രവേശനം

വിനോദസഞ്ചാരത്തിനായി ആകാശ മാർഗം ഇറാനിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് എംബസി അറിയിച്ചു

ഇറാനിലേക്ക് പറക്കാൻ ഇനി വിസ വേണ്ട; ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വിസരഹിത പ്രവേശനം
dot image

ടെഹ്റാൻ: ഇറാൻ സന്ദർശിക്കാൻ ഇനി വിസ വേണ്ട. ഇറാനിൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് ഇറാൻ സന്ദർശിക്കുന്നതിന് വിസ ആവശ്യമില്ലെന്ന് ഇറാൻ എംബസി ചൊവ്വാഴ്ച അറിയിച്ചു. നിബന്ധനകളോടെ മാത്രമേ ഇറാനിൽ പ്രവേശനം അനുവദിക്കുകയുള്ളു. വിനോദസഞ്ചാരത്തിനായി ആകാശ മാർഗം ഇറാനിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് എംബസി അറിയിച്ചു.

വിസ റെഡിയാകുന്നു; പ്രവാസി കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും വീണ്ടും വാതിലുകൾ തുറന്ന് കുവൈറ്റ്

സാധാരണ പാസ്പോർട്ടിൽ ഇറാനിലെത്തുന്നവർക്ക് പരമാവധി 15 ദിവസം വരെ രാജ്യത്ത് തുടരാനാകും.15 ദിവസത്തെ കാലാവധി നീട്ടാൻ കഴിയില്ല. സാധാരണ പാസ്പോർട്ടുകൾ കൈവശമുള്ള വ്യക്തികൾക്ക് ആറ് മാസത്തിലൊരിക്കൽ വിസയില്ലാതെ ഇറാനിൽ പ്രവേശിക്കാൻ അനുവദിക്കും. മറ്റാവശ്യങ്ങൾക്ക് എത്തുന്നവർ വിസയ്ക്ക് അപേക്ഷിക്കണം എന്നും ഇറാൻ അറിയിച്ചു.

ഡിസംബറില് ഇന്ത്യക്ക് പുറമെ 32 രാജ്യങ്ങള്ക്കായി ഇറാന് പുതിയ വിസ പദ്ധതി അംഗീകരിച്ചിരുന്നു. യുഎഇ, സൗദി അറേബ്യ, ഇന്തോനേഷ്യ, ജപ്പാന്, സിംഗപ്പൂര്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും ഈ പദ്ധതിയില് ഉള്പ്പെടുന്നുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us