ഒരിക്കലും എപ്സ്റ്റീനുമായോ ബന്ധപ്പെട്ട ആളുകളുമായോ കൂടിക്കാഴ്ച്ച നടത്തിയിട്ടില്ല; പ്രതികരിച്ച് ദലൈലാമയുടെ ഓഫീസ്

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന എപ്സ്റ്റീന്‍ ഫയലുകളില്‍ 169 തവണ ദലൈലാമയുടെ പേര് പരാമര്‍ശിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു

ഒരിക്കലും എപ്സ്റ്റീനുമായോ ബന്ധപ്പെട്ട ആളുകളുമായോ കൂടിക്കാഴ്ച്ച നടത്തിയിട്ടില്ല; പ്രതികരിച്ച് ദലൈലാമയുടെ ഓഫീസ്
dot image

ധരംശാല: ടിബിറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ പേര് എപ്സ്റ്റീന്‍ ഫയല്‍സില്‍ കണ്ടെത്തിയെന്ന വാദം തള്ളി ദലൈലാമയുടെ ഓഫീസ്. അടുത്തിടെയായി സമൂഹ മാധ്യമങ്ങളിലും ചില മീഡിയ റിപ്പോര്‍ട്ടുകളിലും ദലൈലാമയെയും എപ്സ്റ്റീന്‍ ഫയലുകളെയും ബന്ധിപ്പിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ദലൈലാമ ഒരിക്കലും ജഫ്രി എപ്സ്റ്റീനെ കണ്ടിട്ടില്ലെന്നും ഈ കാര്യം നിസംശയം സ്ഥിരീകരിക്കാന്‍ കഴിയുമെന്നും ദലൈലാമയുടെ ഓഫീസ് വ്യക്തമാക്കി. ജെഫ്രീ എപ്സ്റ്റീന്റെ പേരിൽ ആരുമായും ദലൈലാമ കൂടിക്കാഴ്ച്ച നടത്തുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന എപ്സ്റ്റീന്‍ ഫയലുകളില്‍ ദലൈലാമയുടെ പേര് പരാമര്‍ശിക്കുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന എപ്സ്റ്റീന്‍ ഫയലുകളില്‍ 169 തവണ ദലൈലാമയുടെ പേര് പരാമര്‍ശിക്കുന്നുണ്ടെന്നായിരുന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട രേഖകളിലാണ് ദലൈലാമയുടെ പേര് പരാമര്‍ശിച്ചിരിക്കുന്നത്.

പുറത്തുവന്ന രേഖകളില്‍ 2012 ഒക്ടോബറിലെ ഇമെയിലുകള്‍ ഉദ്ധരിച്ചാണ് എപ്സ്റ്റീനും ദലൈലാമയും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടൊപ്പം ദലൈലാമയുടെ അനുയായികള്‍ എപ്സ്റ്റീനെ കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കൂടിക്കാഴ്ച്ച നടന്നത് എന്തിന് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ധനസമാഹരണമോ ജീവകാരുണ്യ പ്രവര്‍ത്തനവുമായോ ബന്ധപ്പെട്ടായിരിക്കാം കൂടിക്കാഴ്ച്ചകള്‍ നടന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ സാധ്യതയും തള്ളിക്കൊണ്ടാണ് ദലൈലാമയുടെ ഓഫീസ് പ്രസ്താവന പുറത്തിറക്കിയത്.

Content Highlight; The Dalai Lama's office has denied claims that the name of Tibetan spiritual leader the Dalai Lama was found in the Epstein files. Recently, there have been reports on social media and in some media reports linking the Dalai Lama and the Epstein files. However, the Dalai Lama's office has clarified that the Dalai Lama has never met Jeffrey Epstein and can confirm this without any doubt.

dot image
To advertise here,contact us
dot image