ഭൂട്ടാൻ രാജകുടുംബത്തിന്റെ സ്വത്തുക്കൾ കയ്യേറി ചൈന; നടക്കുന്നത് അതിവേഗത്തിലുള്ള ടൗൺഷിപ് നിർമാണം

ഭൂട്ടാനിലെ ഏറെ ചരിത്രപ്രാധാന്യമുള്ള ബേയുൽ ഖെൻപജോങ്ങിലെ നദീതീരത്താണ് ചൈനയുടെ അതിവേഗത്തിലുള്ള ടൗൺഷിപ് നിർമാണം നടക്കുന്നത്

dot image

ന്യൂഡൽഹി: ഭൂട്ടാനിലെ രാജകുടുംബത്തിന്റെ സ്വത്തുക്കൾ കയ്യേറി അനധികൃത നിർമ്മാണം നടത്തി ചൈന. ഒരു മാസത്തിൽ താഴെ പഴക്കമുള്ള പുതിയ ഉപഗ്രഹ ചിത്രങ്ങളാണ് ചൈനയുടെ അനധികൃത കടന്നുകയറ്റത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. ഭൂട്ടാനിലെ ഏറെ ചരിത്രപ്രാധാന്യമുള്ള ബേയുൽ ഖെൻപജോങ്ങിലെ നദീതീരത്താണ് ചൈനയുടെ അതിവേഗത്തിലുള്ള ടൗൺഷിപ് നിർമാണം നടക്കുന്നത്.

ഭൂട്ടാൻ രാജകുടുംബത്തിന്റെ പൈതൃക സ്വത്തുക്കൾ ഉൾപ്പെടുന്ന പർവതപ്രദേശങ്ങളിലും ചൈനയുടെ കടന്നുകയറ്റമുണ്ടെന്നാണ് സൂചന. നിലവിൽ ഇരുനൂറിലേറെ കെട്ടിടങ്ങൾ ഈ പ്രദേശങ്ങളിൽ നിർമ്മിച്ചതായാണ് റിപ്പോർട്ട്. എൻക്ലേവുകളുടെ നിർമ്മാണം ഇപ്പോഴും നടന്നു കൊണ്ടിരിക്കുന്നതിനാൽ കയ്യേറ്റ പ്രദേശങ്ങളിലെ കെട്ടിടങ്ങളുടെ അന്തിമ സംഖ്യ ഗണ്യമായി കൂടുമെന്നാണ് സൂചന. ഭൂട്ടാനുമായുള്ള അതിർത്തി ചർച്ചകൾക്കടിയിലാണ് ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. 2020 മുതൽ ഇവിടെ ചൈനയുടെ നിർമാണ പ്രവർത്തനങ്ങളുണ്ടായിരുന്നു. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ അതിവേഗത്തിലാക്കിയതായും റിപ്പോർട്ടുകളുണ്ട്.

എട്ടുലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള രാജ്യമാണ് ഭൂട്ടാൻ. ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ രാജ്യങ്ങളിൽ ഒന്നായ ചൈനയുടെ കൈയേറ്റം തടയുന്നതിന് ഭൂട്ടാന് പരിമിതികളുണ്ട്. ഇന്ത്യയുമായി അതിർത്തി തർക്കങ്ങൾക്കിടയിലാണ് ചൈനയുടെ ഭൂട്ടാനിലെ കയ്യേറ്റം എന്നതിനാൽ തന്നെ ഇത് ഇന്ത്യയ്ക്കും ആശങ്കയുണ്ടാക്കുന്നതാണ്.

ബിടിഎസിനെ കാണാന് വീടുവിട്ടിറങ്ങി; കപ്പലില് കൊറിയയിലേക്ക് പോകാന് പദ്ധതി; പെണ്കുട്ടികളെ കണ്ടെത്തി

2017ൽ സിക്കിമിനോട് ചേർന്നുള്ള ഡോക്ലാം പീഠഭൂമിയിൽ ഇന്ത്യയും ചൈനയും സൈനികർ ഏറ്റുമുട്ടിയിരുന്നു. ഭൂട്ടാന്റെ പ്രദേശത്തെ റോഡ് നീട്ടുന്നതിൽ നിന്ന് ഇന്ത്യൻ സൈനികർ ചൈനീസ് സൈനികരെ തടഞ്ഞിരുന്നു. അതിനുശേഷം ചൈനീസ് തൊഴിലാളികൾ ഭൂട്ടാൻ പ്രദേശത്തിനോട് കിഴക്കും ദോക്ലാമിനോട് ചേർന്നും കിടക്കുന്ന അമു ചു നദീതടത്തിൽ മൂന്ന് ഗ്രാമങ്ങളുടെ നിർമ്മാണം ആരംഭിച്ചിരുന്നു.

dot image
To advertise here,contact us
dot image