തിരുവനന്തപുരത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം; മൂന്ന് പേർക്ക് പരിക്ക്

തിരുവനന്തപുരം വെൺപാലവട്ടത്താണ് അപകടമുണ്ടായത്
തിരുവനന്തപുരത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം; മൂന്ന് പേർക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദേശീയ പാതയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ മൂന്ന പേർക്ക് പരിക്ക്. തിരുവനന്തപുരം വെൺപാലവട്ടത്താണ് അപകടമുണ്ടായത്. സഹോദരങ്ങളായ കോവളം വെള്ളാർ സ്വദേശിനി സിനി (32) സിമി (35), സിമിയുടെ മകൾ ശിവന്യ (3) എന്നിവർക്കാണ് പരിക്കേറ്റത്.

സ്കൂട്ടർ നിയന്ത്രണം തെറ്റി മേൽപ്പാലത്തിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. മൂന്നുവയസുകാരിയടക്കം മൂന്ന് പേരാണ് മേൽപ്പാലത്തിൽ നിന്ന് സർവ്വീസ് റോഡിലേയ്ക്ക് വീണത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഇവരെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇതിൽ പരിക്കേറ്റ സിമിയുടെ നില അതീവ​ഗു​ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്. പേട്ട പൊലീസ് അപകടവുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിച്ചു.

തിരുവനന്തപുരത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം; മൂന്ന് പേർക്ക് പരിക്ക്
'ശിക്ഷ ആസ്വദിക്കാനുള്ള മാനസികാവസ്ഥ ഇല്ല'; നിയമപോരാട്ടം അവസാനിപ്പിക്കാനൊരുങ്ങി നമ്പി നാരായണൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com