

യുഎഇയിലെ ഏറ്റവും ഉയര്‍ന്ന പര്‍വത പ്രദേശമായ ജബല്‍ ജെയ്സിലേക്കുള്ള റോഡ് താല്‍ക്കാലികമായി അടച്ചു. മോശം കാലാവസ്ഥയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. സുരക്ഷ മുന്‍നിര്‍ത്തിയാണ് താല്‍ക്കാലിക നിയന്ത്രണമെന്നും മലയോര മേഖലകളിലും വാദികളിലും വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഇത്തരം ഇടങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാലാവസ്ഥ മെച്ചപ്പെടുന്ന മുറയ്ക്ക് ഗതാഗതം പുനസ്ഥാപിക്കാനാണ് തീരുമാനം. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പുകള്‍ പിന്‍തുടരണമെന്നും അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിനായി ബന്ധപ്പെടണമെന്നും പൊലീസ് സേന പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Content Highlights: Jebel Jais temporarily closes after recent unstable weather condition